'പരിഹരിക്കാൻ ശ്രമിക്കുന്നു, വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉപയോഗം അസാധാരണമായി വർധിച്ചത്' : മന്ത്രി സണ്ണി ജോസഫ്

Published : Oct 30, 2026, 10:42 AM IST
sunny joseph

Synopsis

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്തിന് പുറത്ത് നിന്ന് വാങ്ങുമ്പോൾ, വില കൂടുതൽ കൊടുക്കേണ്ടി വരുന്നതാണ് പ്രയാസം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിമാചൽ മാത്രമല്ല, മറ്റ് സ്ഥലങ്ങളിലിൽ നിന്നും വൈദ്യുതി വാങ്ങുന്നതും പരിഗണിക്കുന്നുണ്ട്. കൂടുതൽ അളവ് ഹിമാചലിൽ നിന്നാണ് ലഭിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാൻ ഇടപെടൽ നടത്തുന്നുണ്ട്. മുഖ്യമന്ത്രി വിഡി സതീശൻ, ചീഫ് സെക്രട്ടറി എന്നിവരുമായി ഇന്നലെ സംസാരിച്ചു. വൈദ്യുതി ഉപയോഗം അസാധാരണമായി വർധിച്ചതാണ് പ്രതിസന്ധിയുണ്ടാകാൻ കാരണമായത്. ഒരുകാലത്തും ഉണ്ടാകാത്ത രീതിയിൽ ഉപയോഗത്തിൽ വർധനവ് ഉണ്ട്. ഇത് കേരളം മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും ദേശീയ തലത്തിൽ നേരിടുന്ന പ്രശ്നമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വൈദ്യുതി പ്രതിസന്ധി അടുത്ത മാസവുമുണ്ടായേക്കും

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അടുത്ത മാസവുമുണ്ടായേക്കും. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ അനിശ്ചിതത്വത്തിൽ തുടരുന്നതിനാൽ കേരളത്തിൽ നവംബർ മാസം മുതൽ വീണ്ടും ലോഡ്ഷെഡിംഗിനും വൈദ്യുതി പ്രതിസന്ധിക്കും സാധ്യതയുണ്ടെന്നാണ് സൂചന. സമയത്ത് തീരുമാനം അറിയിക്കാതിരുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടിയേക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പീക്ക് സമയത്ത് 738 മെഗാ വാട്ട് വരെ കുറവുണ്ട്. പീക്ക് സമയത്ത് വൈദ്യതി ലഭ്യമാക്കാൻ സർക്കാർ തലത്തിലും ശ്രമം നടക്കുന്നുണ്ട്. തത്സമയ വിപണിയിൽ നിന്ന് കിട്ടിയില്ലെങ്കിൽ നിയന്ത്രണം വേണ്ടി വന്നേക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനല്ലൂർ ബെൻസ് അപകടം; ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കാളിരാജ് മഹേഷ് കുമാർ, തുറന്ന് പറച്ചിലുമായി സിറ്റി പൊലീസ് കമ്മീഷണർ
കടുത്ത വൈദ്യുതി പ്രതിസന്ധി; ഹ്രസ്വകാല കരാറുകള്‍ക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകാത്തതിൽ കെഎസ്ഇബിക്കുള്ളിൽ വിമര്‍ശനം