മൂന്നാറിൽ ടിടിഐ വിദ്യാർത്ഥിനിക്ക് വെട്ടേറ്റു, നില ഗുരുതരം; പ്രതിയായ യുവാവ് ഓടി രക്ഷപ്പെട്ടു

Published : Jan 31, 2023, 06:10 PM IST
മൂന്നാറിൽ ടിടിഐ വിദ്യാർത്ഥിനിക്ക് വെട്ടേറ്റു, നില ഗുരുതരം; പ്രതിയായ യുവാവ് ഓടി രക്ഷപ്പെട്ടു

Synopsis

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയായ യുവാവിനായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു

ഇടുക്കി: മൂന്നാറിൽ വിദ്യാർത്ഥിനിക്ക് വെട്ടേറ്റു. പാലക്കാട് സ്വദേശിയായ ടിടിഐ വിദ്യാർത്ഥിനി പ്രിൻസിക്കാണ് വെട്ടേറ്റത്. പ്രിൻസിയെ ആക്രമിച്ച യുവാവ് പിന്നീട് ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. പ്രിൻസിക്ക് തലക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രിൻസിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയായ യുവാവിനായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎസ്ഇബി ഉപഭോക്താക്കൾക്ക് സന്തോഷവാര്‍ത്ത, ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും, ഇന്ധന സർചാർജിൽ വൻ ഇളവ്!
എയ്ഡഡ് അധ്യാപകരുടെ ഭിന്നശേഷി നിയമനം: സർക്കാരിന്റേത് ക്രൂര സമീപനമെന്ന് കർദ്ദിനാൾ ക്ലിമിസ് ബാവ; പ്രത്യക്ഷ സമരവുമായി ക്രൈസ്തവ സഭയും മാനേജ്മെന്റുകളും