കേരള സാങ്കേതിക സര്‍വകലാശാല ബിടെക് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 53% വിജയം, ബീമാ ജിഹാന് ഉയര്‍ന്ന സിജിപിഎ

Published : Jun 26, 2024, 12:27 PM IST
കേരള സാങ്കേതിക സര്‍വകലാശാല ബിടെക് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 53% വിജയം, ബീമാ ജിഹാന് ഉയര്‍ന്ന സിജിപിഎ

Synopsis

കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി ബീമ ജിഹാനാണ് ഈ വർഷത്തെ ഉയർന്ന സിജിപിഎ (9.95) നേടി ഒന്നാമതെത്തിയത്

തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സര്‍വകലാശാല കേരളയുടെ ബിടെക് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 53 ശതമാനം വിദ്യാര്‍ത്ഥികൾ പരീക്ഷ ബിരുദം നേടി വിജയിച്ചു. കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി ബീമ ജിഹാനാണ് ഈ വർഷത്തെ ഉയർന്ന സിജിപിഎ (9.95) നേടി ഒന്നാമതെത്തിയത്. കെ.ടി.യുവിന് കീഴിലുള്ള ആറാമത്തെ ബി.ടെക് ബാച്ചിന്റെ ഫലപ്രഖ്യാപനമാണ് നടന്നത്. 19 ദിവസം കൊണ്ടാണ് കെടിയു ഫലപ്രഖ്യാപനം നടത്തിയത്. 27000 ത്തോളം വിദ്യാർത്ഥികളാണ് ഇത്തവണത്തെ ബിടെക് പരീക്ഷ എഴുതിയത്. ഇതിൽ 14,319 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും വിജയിച്ചു. ബി.ഡിസൈൻ, ബി.ആർക്, ബി.എച്ച്.എം.സി.ടി കോഴ്സുകളുടെ ഫലവും പ്രഖ്യാപിച്ചു. സര്‍വകലാശാല വിസി സജി ഗോപിനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം