നിര്‍ദേശങ്ങള്‍ അവഗണിച്ചു; വര്‍ഷങ്ങളായി സര്‍വ്വീസില്‍ നിന്ന് വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

By Web TeamFirst Published Jun 19, 2021, 5:16 PM IST
Highlights

ഇനിയും വിട്ട് നിൽക്കുന്നവരോട് സർവീസിൽ ഉടന്‍ പ്രവേശിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. 
 

തിരുവനന്തപുരം: സംസ്ഥാനത്ത് വർഷങ്ങളായി സർവ്വീസില്‍ നിന്ന് വിട്ടുനിൽക്കുന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു. പലതവണ നി‍ർദേശം നൽകിയിട്ടും ജോലിയിൽ തിരികെ പ്രവേശിക്കാത്തവർക്ക് എതിരെയാണ് നടപടി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഉള്ളവരാണ് പിരിച്ചുവിട്ട മുഴുവൻ പേരും. ഇനിയും വിട്ടുനിൽക്കുന്നവർ ഉടൻ സർവ്വീസില്‍ പ്രവേശിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. കൊവിഡ് പോരാട്ടത്തിന് ആരോഗ്യപ്രവർത്തകരുടെ ആവശ്യം കൂടുതലുള്ള സമയമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

കൊവിഡ് ആദ്യതരംഗം തുടങ്ങിയ സമയത്ത് തന്നെ ജീവനക്കാരുടെ അവധി റദ്ദാക്കുകയും ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചവര്‍ കാരണം ബോധിപ്പിക്കണം തുടങ്ങിയ നിബന്ധനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു. കൊവിഡ് രണ്ടാംതരംഗം തുടങ്ങിയപ്പോഴും ഇവരുടെ സേവനം ലഭ്യമാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. 

click me!