
മലപ്പുറം: പാലക്കാട് ജില്ലയില്‍ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലെ 28 പേരുടെ പരിശോധനാഫലം നെഗറ്റീവ്. 190 പേരാണ് ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ ഇയാള്‍ കൂടുതല്‍ അടുത്ത് ഇടപഴകിയിട്ടുള്ള പൊലീസുകാര്‍, നഴ്‍സുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 28 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കുംതന്നെ ആരോഗ്യ പ്രശ്‍നങ്ങളോ രോഗലക്ഷണങ്ങളോ ഇല്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം വിമാന, ട്രെയിൻ സർവീസുകൾ സജീവമാകുന്നതോടെ രോഗികളുടെ എണ്ണം വീണ്ടും കൂടുമെന്ന ആങ്കയിലാണ് സർക്കാർ. തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാനസർവീസുകൾ തുടങ്ങാനിരിക്കെ വിമാന യാത്രക്കാർക്കും സംസ്ഥാനത്ത് നിരീക്ഷണം നിർബന്ധമാക്കി. യാത്രക്കാർക്ക് നിരീക്ഷണം നിർബന്ധമല്ലെന്നായിരുന്നു കേന്ദ്രനിലപാട്. എന്നാൽ വരുന്നവർക്ക് 14 ദിവസം വീട്ടുനിരീക്ഷണം നിർബന്ധമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam