ഡോ. ഹാരിസിനെ സംശയനിഴലിൽ നിര്‍ത്തിയ കണ്ടെത്തലിൽ വഴിത്തിരിവ്; വിശദീകരണവുമായി സ്ഥാപന ഉടമ, 'ഉപകരണത്തിന്‍റെ പേര് എഴുതിയതിൽ പിഴവ്'

Published : Aug 08, 2025, 05:25 PM IST
dr haris chirakkal

Synopsis

ബോക്സിലുണ്ടായിരുന്നത് കാണാതായ ഉപകരണത്തിന്‍റെ ബിൽ അല്ലെന്നും നെഫ്രോസ്കോപ്പ് എന്ന ഉപകരണം പരിശോധിച്ചതിന്‍റെ ഡെലിവറി ചെലാനായിരുന്നുവെന്നും ക്യാപ്സ്യൂള്‍ ഗ്ലോബൽ സൊലൂഷൻസ്

തിരുവനന്തപുരം:ഡോ. ഹാരിസിനെ സംശയനിഴലിൽ നിര്‍ത്തിയ കണ്ടെത്തലില്‍ വഴിത്തിരിവ്. ബോക്സിലുണ്ടായിരുന്നത് കാണാതായ ഉപകരണത്തിന്‍റെ ബിൽ അല്ലെന്നും നെഫ്രോസ്കോപ്പ് എന്ന ഉപകരണം പരിശോധിച്ചതിന്‍റെ ഡെലിവറി ചെലാൻ ആയിരുന്നുവെന്നും കൊച്ചിയിലെ സ്ഥാപന ഉടമ വ്യക്തമാക്കി. കാണാതായ ഉപകരണത്തിന് പകരം പുതിയത് വാങ്ങിയതിന്‍റെ ബിൽ അല്ലെന്നും കമ്പനി വ്യക്തമാക്കി.

ഡോ. ഹാരിസിനെതിരെ അധികൃതര്‍ ഉയര്‍ത്തിയ ആരോപണങ്ങളാണ് ഇതോടെ പൊളിയുന്നത്. ഡോ. ഹാരിസിന്‍റെ മുറിയിൽ നിന്നും കണ്ടെടുത്തത് നെഫ്രോസ്കോപ്പ് എന്ന ഉപകരണം നന്നാക്കുന്നതിനായി പരിശോധിച്ചതിന്‍റെ ഡെലിവറി ചെലാൻ ആണെന്ന് മെഡിക്കൽ ഉപകരണങ്ങൾ നന്നാക്കുന്ന സ്ഥാപനമായ ക്യാപ്സ്യൂള്‍ ഗ്ലോബൽ സൊലൂഷൻസ് ഉടമ ഡോ സുനിൽകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡെലിവറി ചെലാനിൽ നെഫ്രോസ്കോപ്പ് എന്ന് എഴുതുന്നതിന് പകരം മോസിലോസ്കോപ്പ് എന്ന് എഴുതുകയായിരുന്നുവെന്നും സര്‍വീസ് എഞ്ചിനീയറായ മിഥുന് പറ്റിയ പിഴവാണിതെന്നും സ്ഥാപന ഉടമ സുനിൽ കുമാര്‍ പറഞ്ഞു. നെഫ്രോസ്കോപ്പ് നന്നാക്കാൻ സാധിക്കുന്നവയല്ല. അതിനാൽ തന്നെ തിരുവനന്തപുരത്ത് നിന്ന് ഉപകരണം കൊച്ചിയിലേക്ക് കൊണ്ടുവന്നിട്ടില്ല. എഞ്ചിനീയര്‍ മിഥുൻ തിരുവനന്തപുരത്ത് തന്നെ നെഫ്രോസ്കോപ്പ് പരിശോധിച്ചു. നന്നാക്കാൻ സാധിക്കില്ലെന്ന് അപ്പോള്‍ തന്നെ അറിയിച്ചു. പരിശോധന നടത്തിയതിന്‍റെ ഡെലിവറി ചെലാൻ ആണ് മിഥുൻ നൽകിയത്.

എന്നാൽ, ചെലാനിൽ നെഫ്രോസ്കോപ്പ് എന്നതിന് പകരം മോസിലോസ്കോപ്പ് എന്നെഴുതിയത് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ്. പിന്നീട് ഈ ഉപകരണം കൊച്ചിയിൽ കൊണ്ട് പോകേണ്ടി വന്നിട്ടില്ല.ഡോക്ടർമാർ അടക്കം നടത്തുന്ന മെഡിക്കൽ ഉപകരണത്തിന്‍റെ വിൽപ്പനയും സര്‍വീസും നടത്തുന്ന സ്ഥാപനമാണ് ക്യാപ്സ്യൂള്‍ ഗ്ലോബൽ സൊലൂഷൻസ്. 

ഡോ. ഹാരിസിന്‍റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്നും ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ലെന്നുമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ നേരത്തെ വിശദീകരിച്ചത്. പരിശോധനയ്ക്കിടെ ഹാരിസിന്‍റെ മുറിയിൽ ചില അസ്വാഭാവികതകൾ കണ്ടെത്തിയതായും പികെ ജബ്ബാർ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. 

മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് പറഞ്ഞ ഉപകരണം ഡോ. ഹാരിസിന്‍റെ മുറിയിൽ നിന്നും കണ്ടെത്തി. എന്നാൽ, പുതിയ ബോക്സാണ് ഇത്. ആ​ഗസ്റ്റ് രണ്ടിന് ഉപകരണം വാങ്ങിയതിന്റെ ബില്ലാണ് അതിൽ ഉള്ളതെന്നും ഡോ. പികെ ജബ്ബാര്‍ പറഞ്ഞിരുന്നു. എന്നാൽ, ഈ കണ്ടെത്തൽ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഉപകരണം പരിശോധിച്ച സ്ഥാപനത്തിന്‍റെ ഉടമ വിശദീകരണവുമായി രംഗത്തെത്തിയത്. കൊറിയർ ബോക്സിൽ കണ്ടത് റിപ്പയർ ചെയ്യാനായി കൊണ്ടുപോയ നെഫ്രോസ്കോപ്പാണെന്ന് ഡോ. ഹാരിസും മറുപടി നൽകിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ദുരവസ്ഥ തുറന്ന് പറഞ്ഞ ഡോക്ടർ ഹാരിസിനെ കുരുക്കാനുള്ള ആരോഗ്യവകുപ്പ് നീക്കമാണ് കമ്പനി ഉടമയുടെ വിശദീകരണത്തോടെ പൊളിഞ്ഞത്. കാണാതായ ശസ്ത്രക്രിയാ ഉപകരണവും പുതിയൊരു ബോക്സും ബില്ലും ഹാരിസിന്‍റെ മുറിയിൽ നിന്നും കിട്ടിയെന്നും ഇതിൽ അസ്വാഭാവികതയുണ്ടെന്നുമായിരുന്നു പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനം വിളിച്ച് ആരോപിച്ചത്. 

വലിയ പെട്ടിയിൽ നെഫ്രോസ്കോപ്പും കാണാതായ ഉപകരണമായ മോസിലോസ്കോപ്പ് വാങ്ങിയതിന്‍റെ ബില്ലും കണ്ടെത്തിയെന്നായിരുന്നു ആരോപണം. എന്നാൽ, ബോക്സിൽ ഉണ്ടായിരുന്നത് നന്നാക്കാൻ അയച്ച ഉപകരണമാണെന്ന് ഹാരിസ് വിശദീകരിച്ചു. ബോക്സിൽ നിന്ന് കിട്ടിയത് ഡെലിവറി ചെലാൻ ആണെന്നും കാണാതായ ഉപകരണത്തിന് പകരം പുതിയത് വാങ്ങിയതിന്‍റെ ബിൽ അല്ലെന്നും കമ്പനിയും വ്യക്തമാക്കിയതോടെ ആരോഗ്യവകുപ്പ് കടുത്ത വെട്ടിലായി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
സിസിടിവി മറച്ച് കട കുത്തിത്തുറന്നു; പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ