ഏഴാം റൗണ്ടിൽ ധര്‍മ്മടത്ത് ട്വിസ്റ്റ്! ഇവിഎം എണ്ണിത്തുടങ്ങിയ ശേഷം ആദ്യമായി പിണറായി വിജയന് ലീഡ്, വിറപ്പിച്ച് അബ്‍ദുൾ റഷീദിന്‍റെ മുന്നേറ്റം

Published : May 04, 2026, 12:11 PM IST
Adv V P Abdul Rasheed and Pinarayi Vijayan

Synopsis

ധര്‍മ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തുടക്കത്തിൽ തിരിച്ചടി നേരിട്ടു. യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും ഏഴ് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 1536 വോട്ടിന്റെ ലീഡ് നേടി പിണറായി വിജയൻ മുന്നിലെത്തി.

കണ്ണൂര്‍: ധര്‍മ്മടത്ത് ഇവിഎം എണ്ണി തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ലീഡ്. ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 1536 വോട്ടിന്‍റെ ലീഡാണ് പിണറായി വിജയനുള്ളത്. 38281 വോട്ട് പിണറായി വിജയന് ലഭിച്ചപ്പോൾ 36745 വോട്ടാണ് ഏഴാം റൗണ്ട് അവസാനിച്ചപ്പോൾ അബ്‍ദുൾ റഷീദിന് നേടാനായത്. നേരത്തെ, പിണറായിയുടെ വീടിരിക്കുന്ന പഞ്ചായത്തിൽ പോലും ലീഡില്ലെന്നും അബ്‍ദുൾ റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

പിണറായി വിജയനെ വിറപ്പിച്ചാണ് തുടക്കം മുതൽ അബ്ദുൾ റഷീദിന്റെ മുന്നേറ്റം. ജനങ്ങളോട് ഞാൻ രണ്ട് രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. നിങ്ങളോട് കടക്ക് പുറത്ത് എന്ന് ഞാൻ പറയില്ല, നിങ്ങളൊരു ചോദ്യം ചോദിച്ചാൽ വീട്ടിൽ പോയി ചോദിക്കാൻ പറയില്ല. പകരം നിങ്ങളുടെ വീട്ടിൽ വന്ന് ആ ചോദ്യത്തിനുത്തരം നൽകാൻ ഞാൻ ബാധ്യസ്ഥനാണ് എന്ന രീതിയിലുള്ള ജനപ്രതിനിധിയായി ഞാൻ കൂടെ നിൽക്കും. പിണറായി പഞ്ചായത്തിൽ പോലും ലീഡ് നേടാൻ പിണറായിക്ക് സാധിച്ചിട്ടില്ലെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു.

ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ മുതല്‍ പിണറായി വിജയന്‍ പിന്നിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടുകളിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്. 2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. 2021 ല്‍ ഇത് 95522 ആക്കി ഉയര്‍ത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തവനൂരിൽ തോൽവി സമ്മതിച്ച് കെ ടി ജലീൽ; 'ജനവിധി അംഗീകരിക്കുന്നു', വി എസ് ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കുറിപ്പ്
'കൈ' പിടിക്കാൻ കേരളം, യുഡിഎഫ് മുന്നേറ്റം ആഘോഷമാക്കി പ്രവർത്തകർ