ഭാര്യയെ മലയാളി തടവിലാക്കിയെന്ന് ചെന്നൈ സ്വദേശിയുടെ പരാതി, ഹൈക്കോടതിയിലെത്തിയ യുവതി പറഞ്ഞത് മറ്റൊന്ന്, ഒടുവിൽ ഹർജി ഒത്തുതീർപ്പാക്കി

Published : Aug 04, 2025, 12:57 PM IST
high court

Synopsis

ഗ്വാളിയർ സ്വദേശിയായ ശ്രദ്ധ ലെനിനെ മണ്ണുത്തി സ്വദേശി ജോസഫ് സ്റ്റീവൻ തടങ്കലിൽ വച്ചിരിക്കുന്നതായി ആരോപിച്ച് ഹേബിയസ് കോർപ്പസ് ഹർജി

കൊച്ചി : ഭാര്യയെ തടവിലാക്കിയെന്നാരോപിച്ച് ഭർത്താവ് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. തമിഴ്‌നാട് വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥനായ ചെന്നൈ സ്വദേശി ജീൻ സിംഗാണ് ഭാര്യ ഗ്വാളിയർ സ്വദേശിയായ ശ്രദ്ധ ലെനിനെ മണ്ണുത്തി സ്വദേശി ജോസഫ് സ്റ്റീവൻ തടങ്കലിൽ വച്ചിരിക്കുന്നതായി ആരോപിച്ച് ഹേബിയസ് കോർപ്പസ് ഹർജി നൽകിയത് .

ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്, എത്രയും വേഗം യുവതിയെ കണ്ടെത്തണമെന്ന് നേരത്തെ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. 

തുടർന്ന് ഇന്ന് യുവതി ഹൈക്കോടതിയിലെത്തി ഹർജിക്കാരൻ നിയമപരമായി തന്നെ വിവാഹം ചെയ്തിട്ടില്ലെന്ന് അറിയിച്ചു. തന്നെ ആരും തടഞ്ഞ് വെച്ചിട്ടില്ലെന്നും സ്വമേധയാ വീട് വിട്ടറങ്ങിയതാണെന്നും കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് ഹർജി ഹൈക്കോടതി തീർപ്പാക്കി. 

 

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി