കാത്തിരിക്കുന്നത് യഥാർത്ഥ ജനവിധി, ഇരുപതിൽ ഇരുപതും കിട്ടാവുന്ന സാഹചര്യമെന്ന് ഷാഫി പറമ്പിൽ

Published : Jun 02, 2024, 02:09 PM IST
കാത്തിരിക്കുന്നത് യഥാർത്ഥ ജനവിധി, ഇരുപതിൽ ഇരുപതും കിട്ടാവുന്ന സാഹചര്യമെന്ന് ഷാഫി പറമ്പിൽ

Synopsis

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന സർവ്വേ ശരിയല്ല. വടകരയിൽ നല്ല വിജയം നേടുമെന്നും ഷാഫി പറമ്പിൽ

കോഴിക്കോട്: കാത്തിരിക്കുന്നത് യഥാർത്ഥ ജനവിധിയെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന സർവ്വേ ശരിയല്ല. കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടും. ഇരുപതിൽ ഇരുപതും കിട്ടാവുന്ന സാഹചര്യമാണ്. വടകരയിൽ നല്ല വിജയം നേടും. വടകരയിൽ സമാധാനം കെടുത്താൻ വ്യാജ സൃഷ്ടി ഉണ്ടായി. ബോധപൂർവ്വമായ ശ്രമമാണ്  നടന്നത്. ഇത് ചിലർ സമ്മതിക്കുകയും ചെയ്തു. നിർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടായത്. വടകരയിൽ കാലുകുത്തിയത് മുതൽ ടെൻഷൻ ഇല്ല. ഇടത് വോട്ട് പോലും തനിക്ക് കിട്ടുമെന്നും ഷാഫി പറമ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഇന്ത്യ മുന്നണി നേട്ടമുണ്ടാക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. എക്സിറ്റ് പോളുകൾ തെറ്റിയിട്ടുണ്ട്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. നാളെ ബിജെപി വരില്ല എന്നൊന്നും പറയുന്നില്ല. പക്ഷേ ഇത്തവണ അവർക്ക് കേരളത്തില്‍ സീറ്റ് ഉണ്ടാവില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചു. 

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് യുഡിഎഫ് കൺവീനര്‍ എം എം ഹസനും പ്രതികരിച്ചു. യുഡിഎഫിന് സമ്പൂർണ വിജയം ഉറപ്പാണ്. തെരഞ്ഞെടുപ്പിൽ ബിജെപി - സിപിഎം രഹസ്യ ഡീൽ ഉണ്ടായിരുന്നു. പക്ഷേ അത് മറികടന്നാണ് ജനം വോട്ട് ചെയ്തത്. ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ചു. കേരളത്തിന്‍റെ മതേതര മനസ് ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. എക്സിറ്റ് പോളിനുശേഷം രണ്ടു ദിവസത്തേക്ക് മാത്രം ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാർ ഉണ്ടാകും. വോട്ട് എണ്ണിയാൽ അത് തീരുമെന്നും മന്ത്രി പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച ജാമ്യ ഹർജിയിൽ ശനിയാഴ്ച വിധി പറയും
ശബരിമല സ്വർണക്കൊള്ള: യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പൊലീസ് നിർദേശം