സിസിടിവി ഇല്ലാത്ത ഗ്രാമത്തിൽ നിന്ന് ഹെൽമറ്റ് വച്ച 2 പേരെ തേടി തുടങ്ങിയ അന്വേഷണം; ചെന്നെത്തിയത് കർണാടകയിൽ; സ്വർണക്കവർച്ച കേസിൽ പ്രതികൾ പിടിയിൽ

Published : Oct 06, 2026, 07:51 PM IST
Gold Robbery

Synopsis

കാസർകോട് കൊണ്ടാർ വെള്ളക്കടവിൽ വീട് കുത്തിത്തുറന്ന് ഏഴര പവൻ സ്വർണം കവർന്ന കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ഇല്ലാതിരുന്ന സ്ഥലത്ത് നാട്ടുകാരൻ നൽകിയ വിവരമാണ് അന്വേഷണത്തിൽ നിർണായകമായത്. 22 കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെയുള്ളവരെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്.

കാസർകോട്: ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊണ്ടാർ വെള്ളക്കടവിൽ വീടുകുത്തിത്തുറന്ന് ഏഴര പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ടുപേരെ പോലീസ് സാഹസികമായി പിടികൂടി. കൊല്ലം സ്വദേശിയായ അഭിരാജ്, കൊല്ലം പത്തനാപുരം സ്വദേശി ആദിത്യൻ (23) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതിൽ പിടിയിലായ അഭിരാജ് വിവിധ സ്റ്റേഷനുകളിലായി 22-ഓളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ്.

കഴിഞ്ഞ സെപ്റ്റംബർ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. കൊണ്ടാർ വെള്ളക്കടവ് സ്വദേശി സദാനന്ദന്റെ വീട്ടിൽ പകൽ സമയത്താണ് മോഷണം നടന്നത്. അടുക്കളവാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴര പവൻ സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. സംഭവസ്ഥലത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നത് തുടക്കത്തിൽ അന്വേഷണത്തിന് തടസ്സമായെങ്കിലും, നാട്ടുകാരൻ നൽകിയ വിവരമാണ് കേസിൽ വഴിത്തിരിവായത്. ഹെൽമറ്റ് ധരിച്ച രണ്ടുപേർ മോട്ടോർസൈക്കിളിൽ പോകുന്നത് കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

തുടർന്ന് കർണാടക അതിർത്തി കടന്ന് മൈസൂരു, നഞ്ചൻഗോഡ് വരെയുള്ള മേഖലകളിലെ ഇരുനൂറ്റമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞു. എറണാകുളം പനങ്ങാട് ഭാഗത്തുള്ള കുമ്പളത്തെ വാടകവീട്ടിൽ നിന്ന് അഭിരാജിനെയും, കൊല്ലം പത്തനാപുരത്തെ വാടകവീട്ടിൽ നിന്ന് ആദിത്യനെയും പോലീസ് സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാസർകോട് ജില്ലാ പോലീസ് മേധാവി നിധിൻരാജിൻ്റെ നിർദ്ദേശപ്രകാരം ബേക്കൽ ഡി.വൈ.എസ്.പി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ ആദൂർ ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്. സബ് ഇൻസ്പെക്ടർ ശരത് കെ., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ പ്രസാദ് പുല്ലൂർ, ജോസ് വിൻസന്റ്, സി.പി.ഒമാരായ സുരേഷ്, നിതിൻ, ദിവാകർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സൗദി-ഹൂത്തി സംഘർഷം കനക്കുന്നു, വിമാനത്താവളങ്ങളും ഓയിൽ റിഫൈനറികളും ലക്ഷ്യമിട്ടു, ഹോർമുസിൽ കപ്പലിന് നേരെയും ആക്രമണം, 11 ഇന്ത്യക്കാർക്ക് പരിക്ക്
സുഗതൻ ജയിൽ മോചിതനായി; സ്വീകരിക്കാൻ സുരേഷ് ഗോപിയും, മാലയിട്ട് പ്രവർത്തകർ, ഒപ്പം ഭാര്യയും മകനും