ബൈക്കിന് പോകാന്‍ സ്ഥലം കൊടുത്തില്ലെന്നതിൽ തര്‍ക്കം, യുവാവിനെ കുത്തിക്കൊന്ന പ്രതികൾ പിടിയിൽ

Published : Jul 14, 2022, 10:35 PM ISTUpdated : Jul 19, 2022, 10:27 PM IST
 ബൈക്കിന് പോകാന്‍ സ്ഥലം കൊടുത്തില്ലെന്നതിൽ തര്‍ക്കം, യുവാവിനെ കുത്തിക്കൊന്ന  പ്രതികൾ പിടിയിൽ

Synopsis

എതിരെ ബൈക്കിലെത്തിയവര്‍ വിഷ്ണുവിന്‍റെ ബൈക്കില്‍ തട്ടുന്ന രീതിയില്‍ ഓടിച്ചുപോയി. ഇതിനെ വിഷ്ണു ചോദ്യം ചെയ്തു. ഇതോടെ ബൈക്ക് അരികില്‍ നിര്‍ത്തിയവര്‍ വിഷ്ണുവിനെ മര്‍ദിക്കുകയും കുത്തുകയുമായിരുന്നു.

തിരുവനന്തപുരം: ബാലരാമപുരത്ത് നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ബാലരാമപുരം റസ്സല്‍പുരം സിമന്‍റ് ഗോഡൗണിനടുത്ത് വെച്ച് കിളിമാനൂര്‍ സ്വദേശി വിഷ്ണു എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിലാണ് ആഞ്ജനേയ്, വിഷ്ണു  എന്നീ രണ്ട് പേരെ പൊലീസ് പിടികൂടിയത്. ബൈക്കിന് പോകാന്‍ സ്ഥലം കൊടുത്തില്ല എന്ന വിരോധമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. 

കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ ജോലിക്ക് വേണ്ടി പോകുകയായിരുന്നു കൊല്ലപ്പെട്ട വിഷ്ണു. ഈ സമയത്ത് മറ്റൊരു ഇരുചക്ര വാഹനത്തിലാണ് പ്രതികളെത്തിയിരുന്നത്. ബൈക്ക് റസല്‍പുരം സിമന്‍റ് ഗോഡൗണിന് അടുത്ത് എത്തിയപ്പോള്‍ എതിരെ ബൈക്കിലെത്തിയവര്‍ വിഷ്ണുവിന്‍റെ ബൈക്കില്‍ തട്ടുന്ന രീതിയില്‍ ഓടിച്ചുപോയി. ഇതിനെ വിഷ്ണു ചോദ്യം ചെയ്തു. ഇതോടെ ബൈക്ക് അരികില്‍ നിര്‍ത്തിയവര്‍ വിഷ്ണുവിനെ മര്‍ദിക്കുകയും കുത്തുകയുമായിരുന്നു. ബാലരാമപുരം റസൽപുരം സിമൻ്റ് ഗോഡൗണിന് സമീപത്താണ് വിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ ജില്ല വിട്ടിരുന്നു. 

യുവാവിനെ നടുറോഡിലിട്ട് കൊന്ന സംഭവം: പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവര്‍ അറസ്റ്റിൽ

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

 

കൊച്ചി : നഗ്നതാ പ്രദര്‍ശന  കേസില്‍ റിമാന്‍റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്നാണ് ശ്രീജിത്ത് കോടതിയെ  അറിയിച്ചത്. തുടർച്ചയായുള്ള ജയിൽവാസം ആരോഗ്യനില മോശമാക്കുമെന്നു൦ അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം. ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നൽകുമെന്ന് സത്യവാങ് മൂലം നൽകണമെന്നാണ് ഒരു നിബന്ധന. വീണ്ടും ഇത്തരത്തിലെ സംഭവങ്ങൾ ആവ‍ര്‍ത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു. 

അയ്യന്തോള്‍ എസ്എന്‍ പാര്‍ക്കിന് സമീപത്തെ  ഫ്ളാറ്റിനു മുന്നില്‍  നിന്നിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ കഴിഞ്ഞ നാലിനാണ് ശ്രീജിത് രവി നഗ്നതാ പ്രദര്‍ശനം നടത്തിയത്.  കുട്ടികള്‍, രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറില്‍ രക്ഷപെട്ടിരുന്നു.രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത തൃശൂര്‍ വെസ്റ്റ് പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മറ്റുള്ളവരെ അപരവൽക്കരിച്ച് ആകരുത് ഐക്യം, അപേക്ഷ നൽകാതെയാണ് ഒന്നും കിട്ടിയില്ലെന്ന് പറയുന്നത്': വെള്ളാപ്പള്ളിക്കെതിരെ ഫസൽ ഗഫൂർ
ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി; ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് ചോദ്യം