കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ വഴിമാറു... കൊച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ആംബുലന്‍സ് കുതിക്കുന്നു

By Web TeamFirst Published Feb 9, 2020, 6:34 PM IST
Highlights

ആംബുലൻസുകൾ 5.30ന് കളമശ്ശേരിയിൽ നിന്ന് പുറപ്പെട്ടു. കുട്ടികളെയും കൊണ്ടുപോകുന്ന ആംബുലൻസുകളുടെ നമ്പർ ഇതാണ്: KL 41 P 5798, KL 05 AG 7478

കൊച്ചി: ഒന്നു വഴിമാറൂ... രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി രണ്ട് ആംബുലന്‍സ് കൂടി പുറപ്പെടുകയാണ്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ രണ്ട് കുട്ടികളുമായി കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന രണ്ട് ആംബുലൻസുകൾക്ക് വഴിയൊരുക്കണമെന്ന് കേരള പൊലീസ് നിർദ്ദേശിച്ചു.

ആംബുലൻസുകൾ 5.30ന് കളമശ്ശേരിയിൽ നിന്ന് പുറപ്പെട്ടു. കോയമ്പത്തൂർ ജൻഡർ ആശുപത്രിയിലേക്കാണ് കുട്ടികളെ മാറ്റുന്നത്. ആംബുലൻസുകൾക്ക് വഴിയൊരുക്കി പൊലീസ് സംഘം രംഗത്തുണ്ട്. ആളുകളും വാഹനങ്ങളും ഒഴിഞ്ഞുമാറി പാത ഒരുക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. 

ഈ കുട്ടികളുടെ അമ്മ പൊള്ളലേറ്റ് ഇന്നലെ മരിച്ചിരുന്നു. കാലടി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ സെബി ഔസേപ്പാണ് അച്ഛൻ. കുട്ടികളെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായാണ് കോയമ്പത്തൂരിലേക്ക് മാറ്റുന്നത്. 

കുട്ടികളെയും കൊണ്ടുപോകുന്ന ആംബുലൻസുകളുടെ നമ്പർ ഇതാണ്: KL 41 P 5798, KL 05 AG 7478
 

click me!