അടിമാലി താലൂക്ക് ആശുപത്രിയിൽ രണ്ടര വയസ്സുകാരന് ചികിത്സ നിഷേധിച്ചു, പരാതി ശിശുരോഗ വിദഗ്ധക്കെതിരെ

Published : Aug 01, 2025, 05:14 PM ISTUpdated : Aug 01, 2025, 05:15 PM IST
Adimali taluk hospital issue

Synopsis

അടിമാലി താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം

ഇടുക്കി: ഇടുക്കി അടിമാലിയില്‍ രണ്ടര വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. അടിമാലി താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൃഷ്ണ മൂർത്തിയുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. ശിശുരോഗ വിദഗ്ധക്ക് എതിരെയാണ് പരാതി.

കുഞ്ഞിന് കടുത്ത പനിയുമായാണ് ആശുപത്രിയിലെത്തിയത്. ശിശുരോഗ വിദഗ്ധയെ കാണിക്കാൻ ആണ് എത്തിയത്. എന്നാൽ, ക്യാഷ്വാലിറ്റി ഡ്യൂട്ടി എന്ന് പറഞ്ഞ് ഡോക്ടർ ഒഴിഞ്ഞുമാറി എന്നാണ് പരാതി. ആശുപത്രിയിൽ രണ്ട് ശിശുരോഗ വിദഗ്ധരാണ് ഉള്ളത്. ഇതിൽ ഒരാൾ അവധിയിലായതിനാലാണ് ക്യാഷ്വാലിറ്റിയിലുള്ള ഡോക്ടറിനെ സമീപിച്ചതെന്ന് കൃഷ്ണമൂർത്തി പറഞ്ഞു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും