
തിരുവനന്തപുരം: വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് കടന്ന പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട കാക്കതൂക്കി സ്വദേശികളായ സുരേഷ് (29), അരുണ്‍ (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാറശാല പൊലീസ് ഡന്‍സാഫ് സംഘവുമായി ചേര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെ കഴിഞ്ഞ ദിവസം രാത്രി 12 ന് നെടിയാംകോട് വച്ചായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ലഹരി വസ്തുക്കളുടെ വന്‍ ശേഖരവുമായി എത്തിയ കാറില്‍ നിന്ന് ഒരു ചാക്ക് കഞ്ചാവ് വലിച്ചെറിഞ്ഞ ശേഷം പൊലീസിനെ വെട്ടിച്ച് കടക്കുകയായിരുന്നു.
കാരക്കോണം ഭാഗത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനത്തില്‍ നിന്നും വലിച്ചെറിഞ്ഞ ചാക്കില്‍ നിന്നും പത്തര കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. പ്രതികള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടുവെങ്കിലും ലഹരി വസ്തുക്കളുമായി എത്തിയ ഹോണ്ട സിറ്റി കാറിന്‍റെ നമ്പര്‍ ലഭിച്ചതിനാല്‍ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികള്‍ പിടിയിലാവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam