വെമ്പായത്തെ ബാറിലെ സംഘർഷം; 2 പേർ മരിച്ചതിന് പിന്നാലെ മറ്റൊരാൾ ആത്മഹത്യ ചെയ്തു, ജീവനൊടുക്കിയത് പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ

Published : Jul 23, 2026, 09:48 PM IST
vembayam bar clash another man dies by suicide after police questioning

Synopsis

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പോലീസ് മൊഴി എടുത്തയാൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പോലീസ് മൊഴി എടുത്തയാൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. നെടുമങ്ങാട് ഉണ്ടപ്പാറ സ്വദേശി രതീഷ് ആണ് മരിച്ചത്. ഇയാൾ രണ്ടുദിവസമായി മാനസിക സംഘർഷത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ബാറിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സമയത്ത് രതീഷും ബാറിൽ ഉണ്ടായിരുന്നു. സംഘർഷത്തിനിടെ പൊള്ളലേറ്റ നവാസ് എന്നയാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലായിലിരിക്കെ മരിച്ചരുന്നു. പിന്നാലെ അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അനീഷിനും ജീവൻ നഷ്ടമായി. മരിച്ച അനീഷാണ് പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് പൊലീസ് അറിയിച്ചു.

രണ്ട് ദിവസം മുന്‍പ് രാത്രി വെമ്പായം റിസോർട്ട് ബാറില്‍ വെച്ച് ഉണ്ടായ തർക്കമാണ് ആറ് പേര്‍ക്ക് പൊള്ളേലേല്‍ക്കുന്ന സംഭവത്തിലേക്ക് നയിച്ചത്. നന്നാട്ടുകാവ് സ്വദേശി അനീഷ് മറ്റ് നാല് പേരും ചേർന്ന് ബാറില്‍ വെച്ച് മദ്യപിച്ച് കൊണ്ടിരിക്കേ തർക്കം ഉണ്ടായി. അനീഷിനെ സംഘത്തില്‍ ഉണ്ടായിരുന്ന നവാസ് മുഖത്തടിച്ചു. ഇതില്‍ പ്രകോപതിനായ അനീഷ് ഒരു കന്നാസില്‍ പെട്രോളുമായി വന്ന് എല്ലാവരുടെയും ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മദ്യപിച്ചിരുന്നതിനാല്‍ ബാറില്‍ പല തവണ അനീഷ് കന്നാസുമായി വീഴുകയും പെട്രോള്‍ ദേഹത്ത് ആകുകയും ചെയ്തിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിതിന്‍ രാജിന്‍റെ മരണം: ഡോ. എംകെ റാമിനെ റിമാൻഡ് ചെയ്ത് കോടതി; കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റി
തെരഞ്ഞെടുപ്പ് തോൽവി: സംസ്ഥാന നേതൃത്വത്തിന് വിമർശനം; പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്