തൃശൂർ സ്വദേശി ഒമാനിൽ നിന്നെത്തിയത് ഒരു കിലോ എംഡിഎംഎയുമായി; കരിപ്പൂരിൽ കാത്തുനിന്നവർ ഓടിരക്ഷപ്പെട്ടു, 2 പേർ അറസ്റ്റിൽ

Published : Oct 21, 2025, 07:29 AM IST
malappuram arrest

Synopsis

ഒരു കിലോ എംഡിഎംഎ കൈപ്പറ്റാൻ എത്തിയവരാണ് പൊലീസ് പിടിയിലായത്. ഒമാനിൽ നിന്നെത്തിയ തൃശൂർ കൊരട്ടി പഴയേക്കര വീട്ടിൽ എ ലിജീഷ് ആന്റണിയാണു ഒരു കിലോഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം വിമാനത്താവളത്തിനു പുറത്ത് വച്ചു പൊലീസ് പിടികൂടിയത്.

മലപ്പുറം: കരിപ്പൂരിലെ മയക്കുമരുന്ന് വേട്ടയിൽ രണ്ട് പേർ കൂടി പിടിയിൽ. മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്നാസ്, ശിഹാബുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു കിലോ എംഡിഎംഎ കൈപ്പറ്റാൻ എത്തിയവരാണ് പൊലീസ് പിടിയിലായത്. ഒമാനിൽ നിന്നെത്തിയ തൃശൂർ കൊരട്ടി പഴയേക്കര വീട്ടിൽ എ ലിജീഷ് ആന്റണിയാണു ഒരു കിലോഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം വിമാനത്താവളത്തിനു പുറത്ത് വച്ചു പൊലീസ് പിടികൂടിയത്. ലിജീഷ് ആന്റണിയിൽ നിന്ന് എംഡിഎംഎ കൈപ്പറ്റാൻ എത്തിയതായിരുന്നു ഇവർ. എന്നാൽ, ലിജീഷ് പിടിയിലായതറിഞ്ഞ് രക്ഷപ്പെട്ടു.ഇതോടെ പൊലീസ് അന്വേഷണം വ്യാപകമാക്കി. അന്വേഷണത്തിനൊടുവിൽ ഇന്നലെ രാത്രിയാണ് ഇരുവരെയും പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

ചിത്രപ്രിയയുടെ മരണ കാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ പിടിവലിയുടെ പാടുകൾ; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി