വാങ്ങിയത് ലഹരി, ഗൂഗിൾ പേ ഇല്ലെന്ന് പറഞ്ഞ് വയോധികനായ കട ഉടമയ്ക്ക് നേരെ അതിക്രമവും, രണ്ട് പേർ അറസ്റ്റിൽ

Published : Apr 14, 2026, 05:54 PM IST
two arrested for assaulting elderly shop owner over google pay dispute

Synopsis

സാധനം വാങ്ങി പണം നൽകുന്നതുമായി ബന്ധപ്പട്ടുണ്ടായ തർക്കത്തിൽ വയോധികനായ കട ഉടമയെ മർദിച്ച യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: സാധനം വാങ്ങി പണം നൽകുന്നതുമായി ബന്ധപ്പട്ടുണ്ടായ തർക്കത്തിൽ വയോധികനായ കട ഉടമയെ മർദിച്ച യുവാക്കൾ പിടിയിൽ. പണം നൽകാൻ ഗൂഗിൾ പേ ഇല്ലാത്തതു സംബന്ധിച്ചുള്ള തർക്കത്തിനൊടുവിലാണ് വയോധികനായ പെട്ടിക്കട ഉടമയെ യുവാക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രി വാഴമുട്ടത്തായിരുന്നു സംഭവം. വാഴമുട്ടം സ്വദേശി വിഷ്ണു(28), സുഹൃത്ത് കൊട്ടാരക്കര എഴുകോൺ സ്വദേശി വൈശാഖ് (25) എന്നിവരാണ് അറസ്റ്റിലായത്. തർക്കത്തിൽ കടയും തല്ലിപ്പൊളിച്ചാണ് ഇവർ മടങ്ങിയത്. ലഹരി പദാർഥങ്ങൾ വാങ്ങിയതിനു പണം ഗൂഗിൾ പേ ആയി നൽകാൻ ശ്രമിച്ചപ്പോൾ ആ സൗകര്യം കടയിൽ ഇല്ലെന്നു പറഞ്ഞതാണ് പ്രകോപനമെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. തുടർന്നായിരുന്നു ആക്രമണം. വിഷ്ണുവിനെതിരെ തിരുവല്ലം പൊലീസിലും വൈശാഖിനെതിരെ എഴുകോൺ പൊലീസിലും കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കി കുറയ്ക്കാൻ തീരുമാനമായില്ല, മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോലും എത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ
ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലെ ജാതി വിവേചനം: പൂജാകാര്യങ്ങളിൽ നിന്ന് വിട്ടുനിന്ന് 5 തന്ത്രി കുടുംബം: കടുത്ത നിലപാടുമായി ഭരണസമിതി