
പത്തനംതിട്ട : ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായ ജിനു കളിയിക്കൽ, ബിനിൽ ബിനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് പേരെയും ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ഇന്നലെ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം നാലായി.
Read More : മോദി പരാമർശം: കോടതിയിൽ ഹാജരാകാൻ സമയം നീട്ടി ചോദിച്ച് രാഹുൽ ഗാന്ധി; പറ്റ്ന കോടതിയിൽ അപേക്ഷ നൽകി