ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകടം; 'പൊലീസ് പറഞ്ഞിടത്ത് ഒപ്പിടുക മാത്രമാണ് ചെയ്തതെ'ന്ന് സാക്ഷി

Published : Apr 12, 2023, 08:41 PM ISTUpdated : Apr 12, 2023, 08:59 PM IST
ജോസ് കെ മാണിയുടെ മകന്‍  പ്രതിയായ വാഹനാപകടം; 'പൊലീസ് പറഞ്ഞിടത്ത് ഒപ്പിടുക മാത്രമാണ് ചെയ്തതെ'ന്ന് സാക്ഷി

Synopsis

വാഹനമോടിച്ചത്  നാൽപ്പത്തിയഞ്ചുകാരൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോസ് മാത്യുവിന്റെ മൊഴി പ്രകാരമാണെന്നായിരുന്നു പൊലീസ് വിശദീകരണം. 

കോട്ടയം: ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകട കേസിൽ കൂടുതൽ അട്ടിമറി നടന്നു എന്നുള്ളതിന്റെ തെളിവുകൾ പുറത്ത്. താൻ നൽകിയ വിവരങ്ങളല്ല എഫ്ഐആറിലുള്ളതെന്ന് എഫ്ഐആർ സാക്ഷി. അപകട സമയത്ത് താൻ വീട്ടിലായിരുന്നുവെന്ന് ജോസ് മാത്യു വ്യക്തമാക്കി. രണ്ട് പൊലീസുകാർ വീട്ടിലെത്തി വിളിച്ചു കൊണ്ടുപോയി. പൊലീസ് പറഞ്ഞിടത്ത് ഒപ്പിടുക മാത്രമാണ് ചെയ്തത്. മരിച്ച യുവാക്കളുടെ ബന്ധുവാണ് ജോസ് മാത്യു. വാഹനമോടിച്ചത്  നാൽപ്പത്തിയഞ്ചുകാരൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോസ് മാത്യുവിന്റെ മൊഴി പ്രകാരമാണെന്നായിരുന്നു പൊലീസ് വിശദീകരണം. 

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ ബൈക്ക് മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് ബൈക്ക് പിന്നില്‍ ഇടിച്ച് കയറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മണിമല അപകടം: ജോസ് കെ മാണിയുടെ മകന്‍ അറസ്റ്റില്‍, ജാമ്യത്തില്‍ വിട്ടു

ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹന അപകട കേസ്; ആരെയും രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലന്ന് കോട്ടയം എസ് പി


 

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ