ചാവക്കാട് കടലിൽ കുളിക്കാനിറങ്ങിയ നാല് ആൺകുട്ടികളെ കാണാതായി, രണ്ട് പേരെ കണ്ടെത്തി

By Web TeamFirst Published Jun 29, 2020, 10:23 AM IST
Highlights

ഇവരിൽ രണ്ട് പേരെ വഞ്ചിക്കാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു

തൃശ്ശൂർ: കടലിൽ കുളിക്കാനിറങ്ങിയ ആൺകുട്ടികളെ കാണാതായി. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്. ജിഷ്ണു സാഗർ, വിഷ്ണു, ജഗന്നാഥൻ, ചിക്കു എന്നിവരെയാണ് കാണാതായത്. ഇവരിൽ രണ്ട് പേരെ വഞ്ചിക്കാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.

click me!