ഉന്നാവ് ബലാല്‍സംഗക്കേസിലെ അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണക്കേസില്‍ ജാമ്യത്തിനായി പ്രതി കുൽദീപ് സിംഗ് സെൻഗാർ സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചു

ദില്ലി: ഉന്നാവ് ബലാല്‍സംഗക്കേസിലെ അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണക്കേസില്‍ ജാമ്യത്തിനായി പ്രതി കുൽദീപ് സിംഗ് സെൻഗാർ സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചു. കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് അപ്പീല്‍ സമർപ്പിച്ചത്. കേസില്‍ 10 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് സെന്‍ഗാർ. ജനുവരി 19-ന് കേസില്‍ വാദം കേട്ട ദില്ലി ഹൈക്കോടതി സെൻഗാറിന്‍റെ 10 വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ചിരുന്നു.

2020 മാർച്ച് 13-നാണ് കേസില്‍ ട്രയൽ കോടതി സെൻഗാറിന് 10 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെതിരായ ഗൂഢാലോചനയും കസ്റ്റഡിയിലെ മരണവുമാണ് സെൻഗാറിനെതിരായി ഈ കേസിലെ ആരോപണം. ഇതുകൂടാതെ, ബലാത്സംഗ കേസിൽ സെൻഗാറിന് ജീവപര്യന്തം ശിക്ഷയുമുണ്ട്. ഡൽഹി ഹൈക്കോടതി 2025 ഡിസംബർ 23-ന് ആ ശിക്ഷ മരവിപ്പിച്ച് ചെയ്ത് ജാമ്യം അനുവദിച്ചെങ്കിലും, 2025 ഡിസംബർ 29-ന് സുപ്രീം കോടതി ആ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

YouTube video player