
മാനന്തവാടി: വയനാട്ടില്‍ നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്തതിനും വില്‍പന നടത്തിയതിനും വിവിധ സ്ഥാപനങ്ങള്‍ക്ക് 10.55 ലക്ഷം രൂപ പിഴ വിധിച്ചു. മാനന്തവാടി ഫുഡ് സേഫ്റ്റി അഡ്ജൂഡിക്കേറ്റിംഗ് ഓഫീസറാണ് (ആര്‍.ഡി.ഒ കോടതി) പിഴയിട്ടത്.
കേര ക്രിസ്റ്റല്‍ ബ്രാന്റ് ഉല്‍പാദകരായ പാലക്കാട് ആഫിയ കോക്കനട്ട് ഓയില്‍ മില്‍, കേരള റിച്ച് ബ്രാന്റ് ഉല്‍പാദകരായ പാലക്കാട് ഫോര്‍സ്റ്റാര്‍ അസോസിയേറ്റസ് എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സികളും വില്‍പന നടത്തിയ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സികളുമാണ് പിഴ അടക്കേണ്ടത്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ പരിശോധനയ്ക്കായി എടുത്തയച്ച സാമ്പിളുകളില്‍ നിലവാരമില്ലാത്തത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി ഫുഡ് സേഫ്റ്റി അഡ്ജൂഡിക്കേറ്റിംഗ് ഓഫീസര്‍ (ആര്‍.ഡി.ഒ.) കോടതി ഫയല്‍ ചെയ്ത കേസിലാണ് പിഴയടക്കാന്‍ വിധിയായത്.
പാലക്കാട് ആഫിയ കോക്കനട്ട് ഓയില്‍ മില്‍ അഞ്ച് ലക്ഷം രൂപയും കേര ക്രിസ്റ്റല്‍ ബ്രാന്റ് വെളിച്ചെണ്ണ വില്‍പന നടത്തിയ കല്‍പ്പറ്റയിലെ ഗോള്‍ഡന്‍ ഹൈപ്പര്‍മാര്‍ക്കറ്റ് നാല് ലക്ഷം രൂപയും പാലക്കാട് ഫോര്‍സ്റ്റാര്‍ അസോസിയേറ്റസ് ഒരു ലക്ഷം രൂപയും കേരള റിച്ച് ബ്രാന്റ് വെളിച്ചെണ്ണ വില്‍പന നടത്തിയ അമ്പലവയല്‍ സോന ഹൈപ്പര്‍മാര്‍ക്കറ്റ് 55,000 രൂപയും പിഴയടക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam