കോഴിക്കോട്ട് വെള്ളച്ചാട്ടത്തിൽ വീണും പുഴയിൽ മുങ്ങിയും രണ്ട് കുട്ടികൾ മരിച്ചു

Published : Jun 18, 2022, 06:05 PM IST
കോഴിക്കോട്ട് വെള്ളച്ചാട്ടത്തിൽ വീണും പുഴയിൽ മുങ്ങിയും രണ്ട് കുട്ടികൾ മരിച്ചു

Synopsis

 തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് ഒരു കുട്ടിയും പുനൂർ പുഴയിൽ മുങ്ങി മറ്റൊരു കുട്ടിയും മരിക്കുകയായിരുന്നു.

കോഴിക്കോട്: ജില്ലയിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് ഒരു കുട്ടിയും പുനൂർ പുഴയിൽ മുങ്ങി മറ്റൊരു കുട്ടിയും മരിക്കുകയായിരുന്നു.നാദാപുരം വാണിമേലിലെ തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണാണ് ഷാനിഫ് എന്ന 16 കാരൻ മരിച്ചത്. വടകര കുരിക്കിലാട് സ്വദേശിയാണ് ഷാനിഫ്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ ആയിരുന്നു അപകടം. 

കോഴിക്കോട് പൂനൂർ പുഴയിൽ വച്ചാണ് മറ്റൊരു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചത്. റിയാൻ മുഹമ്മദ് എന്ന പത്ത് വയസ്സുകാരനാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ആയിരുന്നു അപകടം. റിയാനൊപ്പം അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടി രക്ഷപ്പെട്ടു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

​​ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ കേസെടുക്കില്ല; ഭാര്യ നേരിട്ട് പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് പൊലീസ്, വിശദ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്
തുടക്കം തന്നെ കളറാക്കാൻ ബിജെപി, എത്തുന്നത് പ്രധാനമന്ത്രി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം, കൊച്ചിയിൽ മോദിയുടെ റോഡ് ഷോയും