യുവജനോത്സവത്തിന് പിന്നാലെ 10 വിദ്യാര്‍ത്ഥികള്‍ ആറ്റിലെത്തി, രണ്ടുപേര്‍ മുങ്ങിമരിച്ചു

Published : Sep 30, 2022, 06:44 PM ISTUpdated : Sep 30, 2022, 09:04 PM IST
യുവജനോത്സവത്തിന് പിന്നാലെ 10 വിദ്യാര്‍ത്ഥികള്‍ ആറ്റിലെത്തി, രണ്ടുപേര്‍ മുങ്ങിമരിച്ചു

Synopsis

അശ്വൻ രാജ് മുങ്ങുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ജോസ് വിനും ഒഴുക്കൽപ്പെട്ടത്.  

തിരുവനന്തപുരം: പൊഴിയൂരിൽ മാവിക്കളവിൽ രണ്ട് കുട്ടികള്‍ ആറ്റിൽ മുങ്ങിമരിച്ചു. അരുമാനൂർ സ്കൂളിലെ 10 -ാം ക്ലാസ് വിദ്യാർത്ഥികളായ അശ്വൻ രാജ്, ജോസ് വിൻ എന്നിവരാണ് മരിച്ചത്. പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചലിൽ രണ്ടു മൃതദേഹങ്ങളും കണ്ടെത്തി. ഇന്ന് സ്കൂള്‍ യുവജനോത്സവം കഴിഞ്ഞ ശേഷം പത്ത് വിദ്യാർത്ഥികള്‍ കടവിൽ കുളിക്കാൻ പോയി. അശ്വൻ രാജ് മുങ്ങുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ജോസ് വിനും ഒഴുക്കൽപ്പെട്ടത്.

അതേസമയം തൃശ്ശൂർ നാട്ടിക ചെമ്മാപ്പിള്ളി തൂക്കുപാലത്തിൽ നിന്ന് പുഴയിൽ ചാടി വിദ്യാർത്ഥി ജീവനൊടുക്കി. കൊടുങ്ങല്ലൂർ സ്വദേശി അമ്പാടി ആണ് മരിച്ചത്. പത്തൊമ്പത് വയസായിരുന്നു. നാട്ടിക എസ് എൻ കോളേജിൽ ബി എസ് സി സുവോളജി രണ്ടാവർഷ വിദ്യാർത്ഥിയാണ് അമ്പാടി കണ്ണൻ. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ്  പുഴയിൽ ചാടിയത്. രണ്ടുമണിക്കൂറിന് ശേഷം ഉച്ചക്ക് ഒന്നരയോടെയാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം