വീണ്ടും കൊവിഡ്; ആലപ്പുഴയില്‍ സ്ഥിരീകരിക്കുന്നത് ഒരുമാസത്തിന് ശേഷം, രോഗബാധിതരില്‍ ഒരാള്‍ ഗര്‍ഭിണി

Published : May 15, 2020, 05:58 PM ISTUpdated : May 15, 2020, 05:59 PM IST
വീണ്ടും കൊവിഡ്; ആലപ്പുഴയില്‍ സ്ഥിരീകരിക്കുന്നത് ഒരുമാസത്തിന് ശേഷം, രോഗബാധിതരില്‍ ഒരാള്‍ ഗര്‍ഭിണി

Synopsis

  ഇരുവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

ആലപ്പുഴ: ഒരുമാസത്തിന് ശേഷം ആലപ്പുഴയില്‍ വീണ്ടും കൊവിഡ് കേസുകള്‍. ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 16 പേരില്‍ രണ്ടുപേര്‍ ആലപ്പുഴ സ്വദേശികളാണ്. ഇതോടെ ഇടവേളക്ക് ശേഷം ജില്ല വീണ്ടും കൊവിഡ് ജാഗ്രതയിലേക്ക് കടക്കുകയാണ്.

കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ മുംബൈയില്‍ നിന്നും മറ്റയാള്‍ ദമ്മാമില്‍ നിന്നുമാണ് വന്നത്. പുറക്കാട് സ്വദേശിയായ മുംബൈയിൽ നിന്നെത്തിയ യുവാവും തൃക്കുന്നപ്പുഴ സ്വദേശിയായ ദമ്മാമില്‍ നിന്നെത്തിയ  ഗർഭിണിയും വീടുകളിൽ ക്വാറന്‍റൈനിലായിരുന്നു.  ഇരുവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഈ മാസം എട്ടിന് കാറിൽ റോഡ് മാർഗ്ഗം നവി മുംബൈയിൽനിന്ന് യാത്ര പുറപ്പെട്ട പുറക്കാട് സ്വദേശി 11നാണ് ആലപ്പുഴ ജില്ലയിൽ എത്തിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന യാത്രക്കാർ നിരീക്ഷണത്തിലാണ്. ദമ്മാമില്‍ നിന്ന് കൊച്ചിയിൽ വിമാന മാർഗം വന്ന ഗർഭിണി ആംബുലൻസിലാണ് വിമാനത്താവളത്തിൽ നിന്നും തൃക്കുന്നപ്പുഴ വീട്ടിലെത്തിയത്.  ഇരുവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.


 

PREV
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'