ആലപ്പുഴയിൽ രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published : Sep 03, 2020, 09:45 PM ISTUpdated : Sep 03, 2020, 09:50 PM IST
ആലപ്പുഴയിൽ രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

ആലപ്പുഴ പള്ളിപ്പാട് സ്വദേശി നളിനി (68), അമ്പലപ്പുഴ കരുമാടി  സ്വദേശി അനിയൻകുഞ്ഞ്(62) എന്നിവരാണ് മരിച്ചത്.

ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി. ആലപ്പുഴ പള്ളിപ്പാട് സ്വദേശി നളിനി (68), അമ്പലപ്പുഴ കരുമാടി  സ്വദേശി അനിയൻകുഞ്ഞ്(62) എന്നിവരാണ് മരിച്ചത്. നളിനിക്ക് മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ ആണ് നളിനി മരിച്ചത്. 

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആലപ്പുഴ സ്വദേശി അനിയൻകുഞ്ഞ് മരിച്ചത്. ആർസിസിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒരാഴ്ച മുമ്പാണ് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത്. 

സംസ്ഥാനത്ത് കൊവിഡ് രോഗംബാധിച്ച് മരിക്കുന്നവരുടെ എണ്ണമുയരുകയാണ്. 10 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. ആഗസ്റ്റ് 29 ന് മരണമടഞ്ഞ തിരുവനന്തപുരം കോവളം സ്വദേശി ലോചനന്‍ (93), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി യശോദ (84), തിരുവനന്തപുരം പുല്ലുവിള സ്വദേശി കൃഷ്ണന്‍ ആശാരി (86), ആഗസറ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം മണലില്‍ സ്വദേശിനി നിര്‍മല (60), പാലക്കാട് പട്ടിത്തറ സ്വദേശി മുഹമ്മദ് ഹാജി (71), എറണാകുളം പാലാരിവട്ടം സ്വദേശി തങ്കം മേനോന്‍ (81), ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി രാജേന്ദ്രന്‍ (52), തിരുവനന്തപുരം പൂജപ്പുര സ്വദേശി ബിജുകുമാര്‍ (45), തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സിബി (29), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ചെന്നിലോട് സ്വദേശിനി ശാന്ത (75) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സര്‍ക്കാര്‍ ഒദ്യോഗിക കണക്കുകളനുസരിച്ച് ആകെ മരണം 315 ആയി. 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്