തൃശൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published : Mar 11, 2019, 10:13 PM IST
തൃശൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Synopsis

ആക്രമണത്തിനിരയായി പരിക്കേറ്റുകിടന്ന പ്രജോദിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാൻ  എത്തിയ  ഓട്ടോറിക്ഷ തല്ലിതകർക്കുകയും, അതിലുണ്ടായിരുന്ന സത്യനെ വെട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു. 

തൃശൂര്‍: തൃശൂർ കടങ്ങോട് രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. കടങ്ങോട് സ്വദേശികളായ പ്രജോദ്, സത്യൻ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതര പരുക്കുകളോടെ ഇവരെ  തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രജോദിന് തലയ്ക്കും സത്യന് കാലിനുമാണ് വെട്ടേറ്റത്. 

ആക്രമണത്തിനിരയായി പരിക്കേറ്റുകിടന്ന പ്രജോദിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാൻ  എത്തിയ  ഓട്ടോറിക്ഷ തല്ലിതകർക്കുകയും, അതിലുണ്ടായിരുന്ന സത്യനെ വെട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിന് പിന്നിൽ ആര്‍എസ്എസ് ആണെന്ന് സി പി എം ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ശ്രദ്ധയ്ക്ക്; നാളെ മുതൽ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഡോക്‌ടർമാർ സമരം ശക്തമാക്കും
ഉദ്യോഗസ്ഥർക്കും ബാധകമാണല്ലോ അല്ലേ, കനത്ത പരിഹാസവുമായി ഐഷ സുൽത്താന; ബുധനാഴ്ചകളിൽ വാഹന വിലക്കിനെതിരെ കടുത്ത വിമർശനം