നീലേശ്വരത്ത് ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു; മരണം രണ്ടായി

Published : Oct 10, 2020, 04:09 PM ISTUpdated : Oct 10, 2020, 04:33 PM IST
നീലേശ്വരത്ത് ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു; മരണം രണ്ടായി

Synopsis

ഇന്നലെ ഉച്ചക്ക് രണ്ടരയോടെ നീലേശ്വരം കരുവാച്ചേരിയിൽ 7 അംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് സ്പാനിൽ ഇടിച്ചാണ് അപകടമുണ്ടായത്. 

കാസർകോട്: കാസർകോട് നീലേശ്വരത്ത് ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി പ്രവീണ (60) ഉച്ചക്ക് രണ്ട് മണിയോടെ മരിച്ചു. 

ഇന്നലെ ഉച്ചക്ക് രണ്ടരയോടെ നീലേശ്വരം കരുവാച്ചേരിയിൽ 7 അംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് സ്പാനിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ബേഡഡുക്കയിലെ ഹെൽത്ത് ഇൻസ്പെക്ടർ തൃശൂർ സ്വദേശി പോൾ ഗ്ലെറ്റോ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇന്ന് മരിച്ച പ്രവീണയുടെ മകളും ബേഡഡുക്ക താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസറുമായ ഡോ: ദിനു ഗംഗൻ, ഇവരുടെ രണ്ട് കുട്ടികൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം
കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ആർക്കും ഗുരുതര പരിക്കില്ല