
കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിലെ കൊവിഡ് രോഗികൾക്ക് ഉച്ചഭക്ഷണം കിട്ടിയില്ലെന്ന് പരാതി. കൊവിഡ് ആശുപത്രിയാക്കിയ ബീച്ചിലെ രോഗികൾക്കാണ് ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കിട്ടാതായത്.
എന്നാൽ സ്ഥിരമായി ഭക്ഷണം നൽകുന്നവർക്ക് പകരം പുതിയ കാറ്ററിംഗുകാരെ ഏർപ്പെടുത്തിയത് കൊണ്ടുണ്ടായ താത്കാലിക പ്രയാസങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അൽപം വൈകിയെങ്കിലും ഭക്ഷണവിതരണം കഴിഞ്ഞുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ജില്ലയിലെ പ്രധാന കൊവിഡ് സെൻ്ററാണ് ബീച്ച് ജനറൽ ആശുപത്രി ഏതാണ്ട് 269 പേരാണ് ഇവിടെ നിലവിൽ ചികിത്സയിൽ കഴിയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam