
കോഴിക്കോട്: ജനപ്രതിനിധികളെ ലക്ഷ്യമിട്ട് വ്യാജ വാഗ്ദാനങ്ങളിലൂടെ തട്ടിപ്പിന് ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. വിദ്യ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് പണം തട്ടാൻ നീക്കം നടത്തിയ ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് വലയിലായത്. കോഴിക്കോട് സിറ്റി സൈബർ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ജൂലൈ ആറിനാണ് എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ ലഭിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 3 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.സംഭവത്തിൽ ഐ.ടി നിയമത്തിലെഡി വകുപ്പ് പ്രകാരവും ആൾമാറാട്ടം, വഞ്ചനാ ശ്രമം എന്നീ കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സൈബർ ക്രൈം അസിസ്റ്റന്റ് കമ്മീഷണർ എസ്.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വിദ്യക്ക് പുറമെ എം.പിമാരായ ഷാഫി പറമ്പില്‍,ഡീന്‍ കുര്യാകോസ് എന്നിവര്‍ക്കും സമാന രീതിയിലുള്ള കോളുകള്‍ കിട്ടിയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ രാജ് കുമാറിന്‍റെ പരാതിയില്‍ മൂന്ന് സംഭവങ്ങളിലും വയനാട് സൈബര്‍ പൊലീസും സമാന്തരമായി അന്വേഷണം പുരോഗമിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam