ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; രണ്ട് മരണം, അഞ്ച് പേർക്ക് പരിക്ക്

Published : Oct 18, 2019, 05:57 PM ISTUpdated : Oct 18, 2019, 07:53 PM IST
ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; രണ്ട് മരണം, അഞ്ച് പേർക്ക് പരിക്ക്

Synopsis

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് ​ഗുരുതര പരിക്ക് ബസ് യാത്രക്കാരിയായ ഒരു യുവതിക്കും പരിക്കേറ്റിട്ടുണ്ട്  

ആലപ്പുഴ: ആലപ്പുഴ പുറക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വിനോദസഞ്ചാരത്തിനെത്തിയ ഇതര സംസ്ഥാനക്കാരായ സ്ത്രീകളാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു.

വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിണ്ടുണ്ട്. ബസ് യാത്രക്കാരിയായ ഒരു യുവതിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം