സംസ്ഥാനത്ത് മൂന്ന് അപകടങ്ങളിലായി മൂന്ന് മരണം; മരിച്ചത് ബൈക്ക് യാത്രക്കാർ

Published : Jul 25, 2022, 10:11 AM ISTUpdated : Jul 25, 2022, 10:29 AM IST
സംസ്ഥാനത്ത് മൂന്ന് അപകടങ്ങളിലായി മൂന്ന് മരണം; മരിച്ചത് ബൈക്ക് യാത്രക്കാർ

Synopsis

കൊല്ലം ആയൂരിലുണ്ടായ അപകടത്തിൽ വെളിയം സ്വദേശി മനോജ് (25)ആണ് മരിച്ചത്.കുന്നംകുളത്തെ അപകടത്തിൽ മരിച്ചത് വെസ്റ്റ് മങ്ങാട്  സ്വദേശി ശരത്(30). കോഴിക്കോട് മരിച്ചത് കല്ലം പാറ മച്ചിങ്ങൽ ഷെറിൻ

 

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടങ്ങളിൽ സംഭവിച്ച വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. കൊല്ലം ആയൂരിലും തൃശൂർ കുന്നംകുളത്തും കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയിലുമാണ് അപകടം ഉണ്ടായത്.കൊല്ലം ആയൂരിലുണ്ടായ അപകടത്തി. വെളിയം സ്വദേശി മനോജ് ആണ് മരിച്ചത്. 25 വയസായിരുന്നു. സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആയൂർ അഞ്ചൽ പാതയിൽ പെരിങ്ങളൂറിനു സമീപം രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം

കുന്നംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചാണ് യുവാവ് മരിച്ചത്. വെസ്റ്റ് മങ്ങാട്  സ്വദേശി ശരത് ആണ് മരിച്ചത്. 30 വയസായിരുന്നു. പഴഞ്ഞി വെട്ടിക്കടവത്ത് വെച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മങ്ങാട് സ്വദേശി അനുരാഗിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. കല്ലം പാറ മച്ചിങ്ങൽ ഷെറിൻ ആണ് മരിച്ചത്.  ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരുക്കേറ്റു. പോക്സോ  കേസിൽ പ്രതി പട്ടികയിലുള്ളയാളാണ് ഷെറിൻ.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെയുൾപ്പെടെ വെറുതെ വിട്ടത് നാല് പ്രതികളെ, ​ക്രിമിനൽ ​ഗൂഢാലോചന തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്, അതിജീവിതക്കൊപ്പമെന്ന് ബി സന്ധ്യ