Liquor : ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ട് പേർ മരിച്ചു

Published : Nov 30, 2021, 08:24 AM ISTUpdated : Nov 30, 2021, 09:12 AM IST
Liquor : ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ട് പേർ മരിച്ചു

Synopsis

ഇന്നലെ രാത്രിയാണ് സംഭവുമുണ്ടായത്. നിശാന്തിന്റെ കടയിൽ വെച്ച് മദ്യമെന്ന് കരുതി ഒരു ദ്രാവകം ഇവർ കഴിക്കുകയായിരുന്നുവെന്നാണ് പ്രഥമികമായ വിവരം

തൃശൂർ: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ട് യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസിന്റെ മകന്‍ നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന്റെ മകന്‍ ബിജു (42) എന്നിവരാണ് മരിച്ചത്. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.

ഇന്നലെ രാത്രിയാണ് സംഭവുമുണ്ടായത്. നിശാന്തിന്റെ കടയിൽ വെച്ച് മദ്യമെന്ന് കരുതി ഒരു ദ്രാവകം ഇവർ കഴിക്കുകയായിരുന്നുവെന്നാണ് പ്രഥമികമായ വിവരം. ഇതിന് ശേഷം വാഹനത്തിൽ പോകവേ നിശാന്ത് ആദ്യം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. ഗുരുതരാവസ്ഥയിലായിരുന്ന ബിജു പുലർച്ചെയോടെയും മരിച്ചു. ഇരുവരും കഴിച്ച ദ്രാവകത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

updating...

 

READ MORE Omicron : കേരളത്തിൽ വാക്സിനേഷൻ കൂട്ടാൻ വിദ​ഗ്ധസമിതി നിർദേശം; പ്രതിരോധത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും നിർ​ദേശം

READ MORE Omicron: ഒമിക്രോൺ സാഹചര്യം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം, ഇളവുകളും ചർച്ചയ്ക്ക്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇഎംഎസിൻ്റെ ഏലംകുളത്തും സിപിഎം തോറ്റു; നജീബ് കാന്തപുരത്തിൻ്റെ കൈ പിടിച്ച് പെരിന്തൽമണ്ണ, ചരിത്രത്തിലാദ്യമായി കൈ പിടിച്ച് വിജയക്കോണി കയറി ന​ഗരസഭ
ഇഎംഎസിൻ്റെ ഏലംകുളത്തും സിപിഎം തോറ്റു; നജീബ് കാന്തപുരത്തിൻ്റെ കൈ പിടിച്ച് പെരിന്തൽമണ്ണ, ചരിത്രത്തിലാദ്യമായി കൈ പിടിച്ച് വിജയക്കോണി കയറി ന​ഗരസഭ