തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, രണ്ട് പേർ മരിച്ചു

By Web TeamFirst Published Dec 20, 2020, 3:14 PM IST
Highlights

ഓട്ടോറിക്ഷ ഡ്രൈവർക്കും വണ്ടിയിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ബന്ധു വീട്ടിൽ കല്യാണം ക്ഷണിക്കാൻ പോകുന്ന വഴി വണ്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തിരുവനന്തപുരം: വെള്ളറടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർ മരിച്ചു. പാറശ്ശാല സ്വദേശികളായ രാധാമണി, സുമ എന്നിവരാണ് മരിച്ചത്. വെള്ളറട കുരിശുമലയിൽ പതിനൊന്നാരയോടെ യാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവർക്കും വണ്ടിയിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ബന്ധു വീട്ടിൽ കല്യാണം ക്ഷണിക്കാൻ പോകുന്ന വഴി വണ്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

click me!