വട്ടിയൂര്‍ക്കാവ് സിപിഎം ഡിവൈെഫ്ഐ സംഘര്‍ഷം: രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

Published : Jul 26, 2022, 04:06 PM ISTUpdated : Jul 26, 2022, 05:14 PM IST
വട്ടിയൂര്‍ക്കാവ് സിപിഎം ഡിവൈെഫ്ഐ സംഘര്‍ഷം: രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

Synopsis

വട്ടിയൂർക്കാവിലേത് പ്രാദേശിക വിഷയമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി.അത് പ്രാദേശിക അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യും

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ (vattiyoorkkavu) സിപിഎമ്മിന്‍റെ (cpm) ബ്രാഞ്ച് കമ്മിറ്റി ഓഫീസ് (branch committee office) ഡിവൈഎഫ്ഐ (dyfi) പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തില്‍ പാര്‍ട്ടി നടപടി പ്രഖ്യാപിച്ചു.രണ്ടു ഡിവൈഎഫ്ഐ നേതാക്കളെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.നിയാസ് രാജീവ് എന്നിവരെ ആറു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. പാളയം ഏരിയാ സെക്രട്ടറി സി പ്രസന്നകുമാർ പങ്കെടുത്ത യോഗത്തിലാണ് നടപടി തീരുമാനിച്ചത്...വിഷയം അന്വേഷിക്കാൻ പാർട്ടി കമ്മിഷനെയും തീരുമാനിച്ചു.സംഘർഷത്തെത്തുടർന്ന് പാർട്ടി ബ്രാഞ്ച് ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിരുന്നു.വട്ടിയൂർക്കാവിലേത് പ്രാദേശിക വിഷയമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.അത് പ്രാദേശിക അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

 


. മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് കഴിഞ്ഞ ദിവസം രാത്രിഅടിച്ചുതകർത്തത്. ഓഫീസിലെ സഹായിയായ യുവാവും ചില ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് വിവരം. ആക്രമിച്ചെന്ന പരാതിയുമായി ഇരുകൂട്ടരും വട്ടിയൂർക്കാവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്.

 

എകെജി സെൻ്റർ ആക്രമണം: പ്രതിക്കും സഹായിക്കും സിപിഎം ബന്ധം? അന്വേഷണം അട്ടിമറിച്ചെന്ന് സൂചന

എകെജി സെൻറർ ആക്രമണക്കേസിലെ (AKG Center Attack) പ്രതിക്കും സഹായിക്കും ഉള്ള സി പി എം ബന്ധത്തിൻ്റെ പേരിൽ അന്വേഷണം പോലീസ് തന്നെ അട്ടിമറിച്ചെന്നു സൂചന. സെൻ്ററിന് മുന്നിലൂടെ നിരവധി തവണ പോയ തട്ടുകടക്കാരൻ പ്രതിയുടെ സഹായി ആണെന്ന് സംശയങ്ങൾ ഉയർന്നിട്ടും ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് ആ വഴിക്കുള്ള അന്വേഷണം നിർത്തിയെന്നാണ് ആക്ഷേപം. അന്വേഷണം ബോധപൂർവ്വം വഴി തിരിച്ചുവിട്ട ശേഷം ക്രൈം ബ്രാഞ്ചിനു കൈമാറി എന്നാണ് ഉയരുന്ന വിവരം.

എകെജി സെന്റർ ആക്രമണം നടന്നു രണ്ടാം ദിവസം തന്നെ പോലീസിന് വ്യക്തമായ സൂചനകൾ കിട്ടിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം . ജൂൺ മൂപ്പതിന് രാത്രി 11.23 നും 11.24 നും ഇടയിലായിരുന്നു എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. എകെജി സെൻ്ററിൽ നിന്നും പുറത്തു വിട്ട സിസിടിവി ദൃശ്യത്തിന് പുറമേ വ്യക്തമായ സിസിടിവി ദൃശ്യം കൂടി ഉണ്ടായിരുന്നു. അതിൽ നിന്നും സംശയ മുന എത്തിയത് തട്ടുകടക്കാരനിലേക്കാണ്. 

സംഭവം നടന്ന രാത്രി 10 50 നും 11. 30 നും ഇടയിൽ ഏഴ്  തവണയാണ് ഇയാൾ എകെജി സെൻ്ററിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സ്കൂട്ടറോടിച്ചത്. തട്ടുകടയിലേക്ക് വെള്ളമെടുക്കാനാണ് പോയതെന്നാണ് ഇയാൾ പോലീസിനോട്  വിശദീകരിച്ചത് എന്നാൽ ഈ  സ്കൂട്ടറിൽ വെള്ളത്തിൻ്റെ  ക്യാൻ ഉണ്ടായിരുന്നത് ഒരു തവണ മാത്രമാണെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്. മാത്രമല്ല സ്ഫോടനം നടന്നതിന് പിന്നാലെ ഇയാൾ എകെജി സെൻ്ററിന് മുന്നിലൂടെ കടന്നു പോയെങ്കിലും പൊലീസും ആൾക്കൂട്ടവും ഉണ്ടായിട്ടും തിരിഞ്ഞു നോക്കുന്നില്ല. .

അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ ഇയാൾ സ്ഫോടക വസ്തു മറ്റൊരാൾക്ക് എത്തിച്ച് നൽകി അയാൾ എറിയുകയായിരുന്നു എന്ന നിഗമനത്തിലായിരുന്നു  പൊലീസ്‌ എത്തിയത്. പക്ഷെ തട്ടുകടക്കാരന്റ പ്രാദേശിക സിപിഎം ബന്ധം തിരിച്ചറിഞ്ഞതോടെ ആ വഴിക്കുള്ള അന്വേഷണം നിർത്താൻ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നിർദേശിച്ചു എന്നാണ് വിവരം. തട്ടുകടക്കാരൻ്റെ ഫോൺ രേഖ തന്നെ ഉന്നത ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനക്ക് വിടാതെ ഒളിപ്പിച്ചു.

തട്ടുകടക്കാരനിലേക്കും   സുഹൃത്തിലേക്കും  പോകാതെ   ഡിയോ സ്കൂട്ടറിന്റെയും പടക്കക്കാരുടെയും പിന്നാലെ പോയി അന്വേഷണം വഴി മാറി ഇഴഞ്ഞു നീങ്ങി. ഇതിനെല്ലാം ഇടയിൽ എകെജി സെൻ്ററിന്  കാവലുണ്ടായുന്ന ഏഴ്  പോലീസുകാരിൽ അഞ്ച് പേരും സംഭവം നടക്കുമ്പോൾ തൊട്ടടുത്ത ഹസ്സൻമരയ്ക്കാര്‍ ഹാളിന് മുകളിൽ കിടന്നുറങ്ങുകയായിരുന്നെന്നും വിവരമുണ്ട്.

പ്രതി എന്ന് സംശയിക്കുന്ന ആളുകളുടെ അടുത്ത് വരെ എത്തിയിട്ടും പൊലീസ് വിട്ടു കളഞ്ഞു. കൈയകലത്ത് നിർണായക തെളിവുകളുണ്ടായിട്ടും മൊഴിയെടുക്കാനും തെളിവുകൾ ശേഖരിക്കാനും പൊലീസിന് തടസ്സമെന്താണ്? ഭരിക്കുന്ന പാര്ട്ടിയുടെ സംസ്ഥാന കാര്യാലയത്തിന്  നേരെ സ്ഫോടക വസ്തു എറിഞ്ഞയാൾ ഇരുട്ടത്ത് തുടരുന്നത് ആരുടെ താൽപര്യപ്രകാരമാണ്? എകെജി സെൻ്റർ ആക്രമണ കേസിൽ പാർട്ടിയേയും സർക്കാരിനേയും പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങൾ ഏറെയാണ്.

 

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഹ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ