വിഴിഞ്ഞം ബോട്ടപകടം; രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി, മരണം മൂന്നായി

By Web TeamFirst Published May 27, 2021, 5:13 PM IST
Highlights

പൂന്തുറ സ്വദേശി ജോസഫ്, വിഴിഞ്ഞം സ്വേദശി ശബരിയാര്‍ എന്നിവരുടെ മൃതദേഹങ്ങൾ രാവിലെ പൂവാറിൽ കണ്ടെത്തുകയായിരുന്നു. പൂന്തുറ സ്വദേശി ഡേവിഡ്സണിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബോട്ടപടകത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പുതിയ തുറമുഖത്തിനായി മണ്ണ് മാറ്റിയതാണ് അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.

വിഴിഞ്ഞത്തിന് നിന്നും കടലിൽ പോയി ചൊവ്വാഴ്ച മടങ്ങിയെത്തിയ വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്. പൂന്തുറ സ്വദേശി ജോസഫ്, വിഴിഞ്ഞം സ്വേദശി ശബരിയാര്‍ എന്നിവരുടെ മൃതദേഹങ്ങൾ രാവിലെ പൂവാറിൽ കണ്ടെത്തുകയായിരുന്നു. പൂന്തുറ സ്വദേശി ഡേവിഡ്സണിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അപകടദിവസം തന്നെ 14 പേരെ രക്ഷപ്പെടുത്തിയിരുന്നു. 

ഹാർബറിനടുത്തുള്ള  ചെറിയ കവാടത്തിലൂടെ തീരത്തടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മണൽത്തിട്ടയിലിടിച്ച് വള്ളങ്ങൾ മറിഞ്ഞത്. തുറമുഖനിർമ്മാണത്തിനായി മാറ്റിയ മണ്ണാണ് ഹർബറിൽ ഇട്ടത്. ഇത് അടിയന്തിരമായി മാറ്റിയില്ലെങ്കിൽ അപകടങ്ങൾ കൂടുമെന്ന മുന്നറിയിപ്പുമായി സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി രംഗത്തെത്തി.

അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും മണ്ണ് മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. മണ്ണ് മാറ്റുന്നത് ആരെന്ന തർക്കമുണ്ടെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആക്ഷേപം. വകുപ്പുകളുടെ ഏകോപനമില്ലെന്നാണ് ആരോപണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!