ശക്തമായ തിരയിൽപെട്ട് കട്ടമരം മറിഞ്ഞ് രണ്ട് പേരെ കാണാതായി, രണ്ട് പേർ രക്ഷപ്പെട്ടു

By Web TeamFirst Published Aug 19, 2020, 8:26 AM IST
Highlights

രണ്ട് കട്ടമരങ്ങളിലായി നാല് പേരാണ് മീൻപിടിക്കാൻ പോയത്. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. പുലർച്ചെ ആറ് മണിയോടെയാണ് അപകടം

കൊല്ലം: ശക്തമായ തിരയിൽപെട്ട് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി.  പരവൂർ തെക്കുംഭാഗം സ്വദേശികളായ സക്കറിയ (50), ഇസുദ്ധീൻ (50) എന്നിവരെയാണ് കാണാതായത്. പരവൂർ തെക്കുഭാഗം പരക്കട പള്ളിക്കു സമീപമാണ് സംഭവം. രണ്ട് കട്ടമരങ്ങളിലായി നാല് പേരാണ് മീൻപിടിക്കാൻ പോയത്. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. പുലർച്ചെ ആറ് മണിയോടെയാണ് അപകടം.

click me!