തൃശൂര്‍ കോര്‍പ്പറേഷനിലെ രണ്ട് ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Jun 29, 2020, 6:27 PM IST
Highlights

നെരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
 

തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷനിലെ രണ്ട് ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തൃശൂര്‍ കോര്‍പറേഷനില്‍ മാത്രം കൊവിഡ് ബാധിച്ച ജീവനക്കാരുടെ എണ്ണം 10 ആയി . തൃശൂരില്‍ ഒരാഴ്ചയിലെ ഏറ്റവും ഉയര്‍ന്നകണക്കാണിത്. ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. 

സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ്, ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് തിങ്കളാഴ്ച 121 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 79 പേര്‍ക്ക് രോഗമുക്തിയുമുണ്ടായി. 24-ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്‌നാട് സ്വദേശി, ഹരസാഗരന്,കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നാണ് ഫലം വന്നത്.ഇതില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 26 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. സമ്പര്‍ക്കം വഴി 5 പേര്‍. രോഗബാധിതരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഒന്‍പത് സിഐഎസ്എഫുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
 

click me!