കസ്റ്റംസ് ഉദ്യോഗസ്ഥ റാണിമോൾക്ക് 11 വർഷം കഠിനതടവ്, കൂട്ടുപ്രതി സബീറിന് ഏഴ് വർഷം; വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ ശിക്ഷ

Published : Apr 19, 2026, 08:15 AM IST
trivandrum airport

Synopsis

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഹവിൽദാർ റാണിമോൾക്കും സബീർ അബ്ദുൽ കരീമിനും സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. റാണിമോൾക്ക് 11 വർഷം കഠിനതടവും സബീറിന് ഏഴ് വർഷം കഠിനതടവുമാണ് ശിക്ഷ. 2018-ൽ ഒരു കിലോ സ്വർണം കടത്തിയെന്നതാണ് കേസ്.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥ ഉൾപ്പെടെ രണ്ട്‌ പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കസ്റ്റംസ് ഹവിൽദാർ തിരുമല അണ്ണൂർ ബിന്ദുവിലാസത്തിൽ ജി. റാണിമോൾ, പൂന്തുറ പരുത്തിക്കുഴി ത്രിവേണി നഗർ 57ൽ സബീർ അബ്ദുൽ കരീം എന്നിവരെയാണ് സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി റാണിമോൾക്ക് 11 വർഷം കഠിന തടവും 1.4 ലക്ഷം രൂപ പിഴയുമാണ്‌ ശിക്ഷ. രണ്ടാം പ്രതി സബീർ അബ്ദുൽ കരീമിന് ഏഴ് വർഷം കഠിനതടവും 90,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2018 മാർച്ച് 10നായിരുന്നു സംഭവം.

രാവിലെ 8.45ന് ദുബായിൽ നിന്ന് വന്ന എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്ത് വന്നതായിരുന്നു സബീർ. കസ്റ്റംസ് പരിശോധനയ്ക്ക് വിധേയനാകുന്നതിനു മുൻപ് ഒരു കിലോ സ്വർണം ഇയാൾ റാണിമോളെ ഏൽപിച്ചു. അവർ ഇത് പുറത്തെത്തിച്ച് സബീറിന് കൈമാറി. ഇതിനിടെ കസ്റ്റംസ്‌ സൂപ്രണ്ട്‌ ഇരുവരെയും പിടികൂടി. എന്നാൽ സബീറിനെ മാത്രം പ്രതിയാക്കിയാണ് കേസെടുത്തത്. പിന്നീട് സിബിഐക്ക് വിവരം ലഭിച്ചതോടെ വിശദമായ അന്വേഷണം നടന്നു. കസ്റ്റംസ് സൂപ്രണ്ടിനെയടക്കം പ്രതിചേർക്കുമെന്നായതോടെ നടന്ന സംഭവങ്ങൾ പറഞ്ഞ് അദ്ദേഹം മാപ്പുസാക്ഷിയായി. ശാസ്‌ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും മാപ്പുസാക്ഷിയുടെ മൊഴിയും പരിഗണിച്ചാണ്‌ പ്രതികളായ ഇരുവരേയും ശിക്ഷിച്ചത്‌.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: വിഴിഞ്ഞം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നുവെന്ന് ശശി തരൂർ
ശബരിമല സ്വര്‍ണക്കൊള്ള; ഇഡി അന്വേഷണവും നിലച്ചു, പോറ്റിയടക്കമുള്ള പ്രധാന പ്രതികളെ ആരെയും ചോദ്യം ചെയ്തില്ല, അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം