
മാന്നാർ: ആലപ്പുഴയിലെ ചെന്നിത്തലയിൽ ക്വാറന്‍റൈനില്‍ കഴിഞ്ഞ കുടുംബത്തിലെ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുടുംബത്തിലെ ഒഒരാൾക്ക് കൊവിഡ് നെഗറ്റീവ് ആണ്. 20 ദിവസം മുമ്പ് മുംബൈയിൽ നിന്നും ട്രെയിൻ മാർഗം ആലപ്പുഴയിലെത്തിയ കുടുംബത്തെ ചെന്നിത്തലയിലുള്ള പകൽ വീട്ടിലാണ് ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ പരിശോധനാഫലം വരുംമുമ്പേ കഴിഞ്ഞ ദിവസം ഗൃഹനാഥന് ദേഹാസ്വസ്ത്യമുണ്ടായതിനെ തുടർന്ന് കായംകുളത്ത് ഡോക്ടറെ സമീപിച്ച് ചികിത്സ തേടി.
ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് സ്കാനിങ് സെൻന്‍ററിലെത്തി സ്‌കാനിങും നടത്തി. ആരോഗ്യപരിപാലകരുടെ നിർദ്ദേശങ്ങളെ അവഗണിച്ച് മാര്‍ക്കറ്റിലും, കടകളിലും, ഇറച്ചി കടകളിലും കയറി അവശ്യവസ്തുക്കളും വാങ്ങി ഇവർ തിരികെയെത്തി. അച്ഛനും, മകനും കൊവിഡ് സ്ഥിരീകരിക്കുകയും അമ്മയ്ക്ക് ഫലം നെഗറ്റീവെന്ന് കണ്ടെത്തിയതിനെ തുടർന്ന്ഡോക്ടറും സ്‌കാനിങ് സെന്ററിലെ ജീവനക്കാരും ഇവര്‍യാത്ര ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറും കോറന്റീനില്‍ പോയി. നേരത്തെ ശാരീരിക അസ്വസ്തയുണ്ടായ ഗൃഹനാഥനെ ആംബുലന്‍സിലാണ് കായംകുളത്തുള്ള ഡോക്ടറെ സമീപിച്ച് ചികിത്സ തേടിയിരുന്നത്.
കൊവിഡ് സ്ഥിരീരിച്ച അച്ഛനെയും മകനെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഡോക്ടറും സ്‌കാനിങ് സെന്ററിലെ രണ്ടു പേരും വീടുകളില്‍ ക്വാറന്‍റൈനിലേക്ക് മാറി. രോഗികള്‍ പോയതായി പ്രാഥമിക വിവരം ലഭിച്ച കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പലചരക്കുകട, രണ്ടാം കുറ്റിയിലെ ഒരു മെഡിക്കല്‍ സ്റ്റോര്‍, ഇറച്ചിക്കട എന്നിവ അടപ്പിച്ചു.
ഇവരുടെ പരിശോധന ഫലം ആദ്യം നെഗറ്റീവ് ആയിരുന്നെങ്കിലും സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കിയ ശേഷമേ ഇവര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പോയിട്ടുണ്ടോ എന്നറിയാന്‍ കഴിയൂ. തൃപ്പെരുന്തുറയിലെ സി പി ഐ എം - ഡിവൈഎഫ്ഐ പ്രവർത്തകർ ഇവർ താമസിച്ചിരുന്ന പകൽ വീടും ഓട്ടോസ്റ്റാൻറും ക്ഷേത്രപരിസരവും അണുവിമുക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam