എംഡിഎംഎയുമായി കാറിൽ വരികയായിരുന്ന യുവാക്കൾ ചെക്പോസ്റ്റിലെ പരിശോധനയ്ക്കിടെ പിടിയിൽ

Published : Nov 27, 2024, 11:44 PM IST
എംഡിഎംഎയുമായി കാറിൽ വരികയായിരുന്ന യുവാക്കൾ ചെക്പോസ്റ്റിലെ പരിശോധനയ്ക്കിടെ പിടിയിൽ

Synopsis

ചെക് പോസ്റ്റിൽ വാഹനം തടഞ്ഞ് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ നിന്ന് 2.78 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.

കൽപ്പറ്റ: വയനാട്ടിൽ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.  കൊല്ലം, മൈനാഗപ്പള്ളി, മൗണ്ട് ക്രസന്റ് അവന്യു, ദർവേശ് (32), കണ്ണൂർ, കതിരൂർ, നളന്ദ വീട്ടിൽ അസീസ് യാഷിക്ക് (34) എന്നിവരെയാണ് പിടികൂടിയത്. മുത്തങ്ങയിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.

ഇരുവരും കാറിൽ ഗുണ്ടൽപേട്ട ഭാഗത്തു നിന്ന് കാറിൽ വരികയായിരുന്നു. ചെക് പോസ്റ്റിൽ വാഹനം തടഞ്ഞ് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ നിന്ന് 2.78 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ക്രിസ്മസ് - പുതുവത്സര ആഘോഷക്കാലം പരിഗണിച്ച് ലഹരി വിരുദ്ധ പരിശോധനകളും അധികൃതർ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ തൃശൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആമ്പല്ലൂർ സ്വദേശി ഡെയ്സൺ തോമസ് (35) ആണ് പിടിയിലായത്. ചാലക്കുടി ബസ് സ്റ്റാന്‍റിന് സമീപത്ത് 16 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചാലക്കുടി പൊലീസും രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ബെംഗളൂരുവിൽ നിന്നാണ് യുവാവ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രൊഫഷണൽ ഡാൻസറായി ജോലി ചെയ്തു വരികയായിരുന്നു ഡെയ്സൺ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ