
തൃശ്ശൂർ: കണിമംഗലത്ത് രണ്ട് കിലോഗ്രാമിലധികം ഹാഷിഷ് ഓയിലുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. വെള്ളാനിക്കര സ്വദേശി റീഗൺ(26), ചേർപ്പ് സ്വദേശി നിഷാദ്(41) എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എ.ടി.ജോബിയുടെ നിർദ്ദേശാനുസരണം സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.
സർക്കിൾ ഇൻസ്‌പെക്ടർ റോയി വി.ജെയും സംഘവുമാണ് പരിശോധന നടത്തിയത്. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.കെ വത്സൻ, ഗോപകുമാർ കെ.എസ്, പ്രിവന്റീവ് ഓഫീസർമാരായ എ.ബി.സുനിൽകുമാർ, വി.എസ്.സുരേഷ് കുമാർ, ബാബു.സി.കെ, അഫ്സൽ.എസ്, തൗഫീഖ് എന്നിവരും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ആലുവ റെയിൽവെ സ്റ്റേഷനില്‍ നടന്ന പരിശോധനയിൽ 25.587 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടിയിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷഹൻ ഷാ (31) എന്നയാളാണ് പിടിയിലായത്. എക്സൈസും റെയിൽവെ സംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ആലപ്പുഴയിൽ 5.11 ഗ്രാം മെത്താംഫിറ്റമിനുമായി മുല്ലയ്ക്കൽ സ്വദേശിയും കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായി. വിനീത് വേണു (27) എന്നയാളാണ് രാസ ലഹരിയുമായി ആലപ്പുഴയിൽ അറസ്റ്റിലായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം