ബാറിൽ യുവാവിനെ കുപ്പികൾ കൊണ്ട് കുത്തിക്കൊന്ന ശേഷം ഒളിവിൽ കഴിഞ്ഞത് കൊല്ലത്ത്; രണ്ട് പ്രതികൾ കൂടി പിടിയിലായി

Published : Oct 23, 2024, 10:50 AM IST
ബാറിൽ യുവാവിനെ കുപ്പികൾ കൊണ്ട് കുത്തിക്കൊന്ന ശേഷം ഒളിവിൽ കഴിഞ്ഞത് കൊല്ലത്ത്; രണ്ട് പ്രതികൾ കൂടി പിടിയിലായി

Synopsis

കരുതിക്കൂട്ടിയെത്തിയ എട്ടംഗ സംഘം ബിയർ കുപ്പികളും സോഡാ കുപ്പികളും ഉപയോഗിച്ച് ആഷിക്കിനെ കുത്തുകയായിരുന്നു. ആശുപത്രിയെത്തിച്ചെങ്കിലും ആഷിക്ക് മരിച്ചു. 

കൊച്ചി: എറണാകുളം അങ്കമാലിയിലെ ബാറിൽ അടിപിടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിലായിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിഖ് മനോഹരനാണ് കഴിഞ്ഞയാഴ്ച കുത്തേറ്റ് മരിച്ചത്

കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് അങ്കമാലി പട്ടണത്തിലെ ഹിൽസ് പാർക്ക് ബാറിൽ വച്ചാണ് ആഷിക്ക് മനോഹരനും പ്രതികളും ഏറ്റുമുട്ടിയത്. വാക്കേറ്റം കയ്യാങ്കളിയിലെത്തി. കരുതികൂട്ടിയെത്തിയ എട്ടംഗ സംഘം ബിയർ കുപ്പികളും സോഡാ കുപ്പികളും ഉപയോഗിച്ച് ആഷിക്കിനെ കുത്തി. ആശുപത്രിയെത്തിച്ചെങ്കിലും ആഷിക്ക് മരിച്ചു. 

നിരവധി കേസുകളിൽ പ്രതിയായിരുന്നു കൊല്ലപ്പെട്ട ആഷിക്. പ്രതികൾക്ക് ഇയാളുമായി ഉണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.കേസിൽ ആറു പേർ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ബെറ്റിൻ, പ്രദീപ് എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ബെറ്റിനും പ്രദീപും. ഇവർ കൊല്ലത്ത് ഒളിവിൽ കഴിയുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ