വിഷുവിനും പെരുന്നാളിനും മുമ്പ് ഇന്ന് മുതൽ നേരിട്ടോ അക്കൗണ്ടിലോ പണമെത്തും; ആകെ 3200, കുടിശ്ശിക 4 മാസത്തെ പെൻഷൻ

Published : Apr 09, 2024, 12:38 PM IST
വിഷുവിനും പെരുന്നാളിനും മുമ്പ് ഇന്ന് മുതൽ നേരിട്ടോ അക്കൗണ്ടിലോ പണമെത്തും; ആകെ 3200, കുടിശ്ശിക 4 മാസത്തെ പെൻഷൻ

Synopsis

സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതല്‍ വിതരണം ചെയ്യും. 3200 രുപ വീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു നൽകിയിരുന്നു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. ഇനി നാല് മാസത്തെ കുടിശിക കൂടി നൽകാനുണ്ട്. 

സാമൂഹ്യ ക്ഷേമ പെന്‍ഷൻ ഗുണഭോക്താക്കൾക്ക്‌ നേരിട്ട്‌ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ സർക്കാർ ഒരുക്കിയിരുന്നു. ക്ഷേമ പെന്‍ഷൻ ഗുണഭോക്താക്കൾക്ക്‌ നേരിട്ട്‌ എത്തിക്കുന്ന സംഘങ്ങൾക്കുള്ള ഇൻസെന്‍റീവായി 12.88 കോടി രൂപ അനുവദിക്കുകയും ചെയ്തു. 

ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചതാണിത്. ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിലെ പെൻഷൻ വിതരണത്തിനുള്ള തുകയാണിത്‌. 22.49 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട്‌ പെൻഷൻ തുക എത്തിക്കുന്നുണ്ട്. ഇതിനുള്ള പ്രതിഫലമായാണ്‌ ഇൻസെന്റീവ്‌ നൽകുന്നത്‌.

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു കൂടി വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3200 രൂപ വീതമാണ്‌ ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്‌. അതായത് വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത്‌ 4800 രൂപ വീതം ഓരോരുത്തരുടെയും കൈകളിലെത്തും. 

ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

വിഷു ചന്തകൾ തുറക്കാൻ അനുമതി ലഭിക്കുമോ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാസം 1000 രൂപ, 18 - 30 വയസുള്ളവർക്ക് കേരളത്തിൻ്റെ സ്വന്തം 'കണക്ട് ടു വർക്ക്' സ്കോളർഷിപ്പ്; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കേരളത്തിൽ പുതുതായി വരുന്നത് 6 ഫോറസ്റ്റ് സ്റ്റേഷനുകൾ, മേപ്പാടി- വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് പ്രത്യേക വായ്പ പദ്ധതി; മന്ത്രിസഭായോഗ തീരുമാനങ്ങൾ