യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദിനെതിരെ രണ്ട് തട്ടിപ്പ് കേസുകൾ കൂടി രജിസ്റ്റര്‍ ചെയ്തു

Published : Dec 08, 2023, 09:27 PM IST
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദിനെതിരെ രണ്ട് തട്ടിപ്പ് കേസുകൾ കൂടി രജിസ്റ്റര്‍ ചെയ്തു

Synopsis

തിരുവനന്തപുരം കണ്ടോൺമെന്റ് പോലീസും അരവിന്ദന്റെ വെട്ടിപ്പുകളിൽ  അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അരവിന്ദ് വെട്ടിക്കലിനെതിരെ ആറന്മുള  പോലീസ് രണ്ടു തട്ടിപ്പ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് അരവിന്ദ് പണം വാങ്ങിയത്. ആറന്മുളയിൽ ഇയാൾ വാടകയ്ക്ക് താമസിച്ച പ്രദേശത്ത നിരവധി ആളുകളെ ഇതേപോലെ പറ്റിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 

കൂടുതൽ പരാതികൾ അടുത്തദിവസം പോലീസിലേക്ക് എത്തും എന്നാണ് സൂചന. തിരുവനന്തപുരം കണ്ടോൺമെന്റ് പോലീസും അരവിന്ദന്റെ വെട്ടിപ്പുകളിൽ  അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്തതോടെ കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അരവിന്ദ് വെട്ടിക്കലിനെ സസ്പെൻഡ് ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'