സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ്; ഇത് വരെ രോഗം സ്ഥിരീകരിച്ചത് 46 പേർക്ക്

By Web TeamFirst Published Jul 24, 2021, 6:20 PM IST
Highlights

5 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരെ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42 കാരനും, കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ മുപ്പത് കാരിക്കുമാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 46 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരെ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

click me!