വൈറ്റില ചളിക്കവട്ടത്ത് വാടക വീട്ടിൽ താമസിക്കുന്ന മുൻ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു.

കൊച്ചി: വൈറ്റില ചളിക്കവട്ടത്ത് വാടക വീട്ടിൽ താമസിക്കുന്ന മുൻ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു. എറണാകുളം സ്വദേശി മുഹമ്മദ് റിയാസ് (27) ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ ഭാര്യയുടെ പങ്കാളിയായ മട്ടാഞ്ചേരി നെല്ലിക്കകത്ത് സ്വദേശി മുഹമ്മദ് ബിലാൽ (26) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചളിക്കവട്ടത്തെ വാടക വീട്ടിൽ വെച്ചാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. റിയാസിന്‍റെ വയറിനും കൈയ്ക്കുമാണ് കുത്തേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റിയാസിനെ ഉടൻ എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പൊലീസ് മുഹമ്മദ് ബിലാലിനെ കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

YouTube video player