എറണാകുളത്ത് രണ്ട് കൊവിഡ് ഹോട്ട്സ്പോട്ടുകൾ; ജില്ല ​ഗ്രീൻസോണിൽ തന്നെ

Web Desk   | Asianet News
Published : May 03, 2020, 04:29 PM ISTUpdated : May 03, 2020, 06:06 PM IST
എറണാകുളത്ത് രണ്ട് കൊവിഡ് ഹോട്ട്സ്പോട്ടുകൾ; ജില്ല ​ഗ്രീൻസോണിൽ തന്നെ

Synopsis

പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ എറണാകുളം ജില്ല ​ഗ്രീൻ സോണിൽ തന്നെ തുടരും. എന്നാൽ, മറ്റ് ജില്ലാ അതിർത്തികളോട് ചേർന്ന് കിടക്കുന്നതിനാലാണ്  എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചത്

കൊച്ചി: എറണാകുളം ജില്ലയിൽ രണ്ട് പഞ്ചായത്തുകൾ കൂടി കൊവിഡ് ഹോട്ടസ്പോട്ടുകളായി. എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകളാണ് പുതിയതായി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ എറണാകുളം ജില്ല ​ഗ്രീൻ സോണിൽ തന്നെ തുടരും. എന്നാൽ, മറ്റ് ജില്ലാ അതിർത്തികളോട് ചേർന്ന് കിടക്കുന്നതിനാലാണ്  എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചത്. 

അതേസമയം, അതിഥി തൊഴിലാളികളുമായി എറണാകുളത്തു നിന്നുള്ള ഇന്നത്തെ ആദ്യ ട്രെയിൻ പുറപ്പെട്ടു. എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷനിൽ നിന്നാണ് അതിഥി തൊഴിലാളികളുമായി ഇന്നത്തെ ആദ്യ ട്രെയിൻ പുറപ്പെട്ടത്. ബിഹാറിലെ ബറോണിയിലേക്കാണ് ഈ ട്രെയിൻ. 1140 പേരാണ് ട്രെയിനിൽ ഉള്ളത്. മുസാഫർപൂരിലേക്കുള്ള അടുത്ത ട്രെയിൻ ഇന്ന് വൈകുന്നേരത്തോടെ പുറപ്പെടും.

Read Also: ചെന്നൈയിൽ രോഗവ്യാപന കേന്ദ്രമായി കോയമ്പേട് മാർക്കറ്റ്, ഇന്ന് മൂന്ന് മലയാളികൾക്ക് കൊവിഡ്...

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി