മുരിങ്ങൂർ ഡിവൈൻ നഗറിൽ ധ്യാനത്തിനെത്തിയവരെ ട്രെയിനിടിച്ചു, കാഞ്ഞങ്ങാട് സ്വദേശി മരിച്ചു; ഒരാൾ അത്യാസന്ന നിലയിൽ

Published : Nov 22, 2024, 09:45 AM IST
മുരിങ്ങൂർ ഡിവൈൻ നഗറിൽ ധ്യാനത്തിനെത്തിയവരെ ട്രെയിനിടിച്ചു, കാഞ്ഞങ്ങാട് സ്വദേശി മരിച്ചു; ഒരാൾ അത്യാസന്ന നിലയിൽ

Synopsis

മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു

തൃശൂർ: മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിനിടയിൽ രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി. ഒരു സ്ത്രീ തൽക്ഷണം മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്. ഇവരുടെ പേര് സ്ഥിരീകരിച്ചിട്ടില്ല. വടക്കൻ പറവൂർ വടക്കും പാടൻ  തോമസിന്റെ ഭാര്യ ഉഷക്കാണ് ഗുരുതരമായി പരുക്കേറ്റത്. അര മണിക്കൂറോളം റെയിൽവേ ട്രാക്കിൽ പരുക്കേറ്റ് കിടന്ന ശേഷമാണ് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നു പേർ ഒരേസമയം ട്രാക്ക് കടക്കുന്നതിനിടയിൽ എറണാകുളം ഭാഗത്ത് നിന്ന് വന്ന ട്രെയിനാണ് ഇടിച്ചത്. 

PREV
click me!

Recommended Stories

'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം
ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി