മലപ്പുറത്ത് കിണര്‍ ഇടിഞ്ഞ് അപകടം; രണ്ടുപേര്‍ മണ്ണിനടിയില്‍

Published : May 29, 2020, 11:37 AM ISTUpdated : May 29, 2020, 12:21 PM IST
മലപ്പുറത്ത് കിണര്‍ ഇടിഞ്ഞ് അപകടം; രണ്ടുപേര്‍ മണ്ണിനടിയില്‍

Synopsis

വീടിനോട് ചേര്‍ന്ന് പുതിയ കിണര്‍ കിണര്‍ കുഴിക്കുന്നതിനിടെ രാവിലെ ഒന്‍പതോടെയാണ് അപകടം ഉണ്ടായത്. 


മലപ്പുറം: താനൂരില്‍ കിണറിടിഞ്ഞ് രണ്ടുപേര്‍ മണ്ണിനടയില്‍. ഉപ്പളം സ്വദേശികളായ വേലായുധന്‍, അച്ഛ്യുതന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും അറുപതിനടുത്ത് പ്രായമുള്ളവരാണ്. വീടിനോട് ചേര്‍ന്ന് പുതിയ കിണര്‍ കിണര്‍ കുഴിക്കുന്നതിനിടെ രാവിലെ ഒന്‍പതോടെയാണ് അപകടം ഉണ്ടായത്. 

നാലുപേരാണ് പണിക്കുണ്ടായിരുന്നത്. രണ്ടുപേര്‍ കിണറിനകത്തും മറ്റ് രണ്ടുപേര്‍ പുറത്തുമായിരുന്നു. മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‍സും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


 

PREV
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'